Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2022 8:55 AM IST Updated On
date_range 13 Jan 2022 8:55 AM ISTധീരജ് വധക്കേസ് പ്രതിയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
text_fieldsbookmark_border
ആലുവ: ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. എടത്തല പഞ്ചായത്ത് മുൻ പ്രസിഡൻറുകൂടിയായ എം.എ.എം. മുനീറാണ് 'സ്വയരക്ഷക്കായ് പ്രതിരോധം തീർത്ത് കോൺഗ്രസിന് സംരക്ഷണം ഒരുക്കിയ നിഖിൽ പൈലി അഭിമാനം, പോരാളിക്ക് തളർച്ചയില്ല. ധീരതയോടെ മുന്നോട്ട്...' പോസ്റ്റിട്ടത്. നിഖിലിന്റെ ചിത്രത്തോടൊപ്പമായിരുന്നു പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ ഇതിന് കൂടുതൽ വിശദീകരണം നൽകിയും വിദ്യാർഥിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയും ബുധനാഴ്ച മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story