Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightസീപോർട്ട് - എയർപോർട്ട്...

സീപോർട്ട് - എയർപോർട്ട് റോഡ് നിർമാണം; തുക അനുവദിക്കാൻ കിഫ്‌ബിക്ക് കത്ത്​ നൽകി

text_fields
bookmark_border
road
cancel

ആ​ലു​വ: സീ​പോ​ർ​ട്ട് - എ​യ​ർ​പോ​ർ​ട്ട് റോ​ഡ് നി​ർ​മ്മാ​ണ​ത്തി​നു​ള്ള തു​ക അ​നു​വ​ദി​ക്കു​ന്ന​തി​ന് റോ​ഡ്സ് ആ​ൻ​ഡ്​ ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​ൻ കി​ഫ്‌​ബി​ക്ക് ക​ത്തു ന​ൽ​കി. സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം, നി​ർ​മ്മാ​ണ ചി​ല​വു​ക​ൾ എ​ന്നി​വ​ക്കാ​വ​ശ്യ​മാ​യ പ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത് ന​ൽ​കി​യ​ത്. അ​ൻ​വ​ർ സാ​ദ​ത്ത് എം.​എ​ൽ.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​മാ​സ​വും ന​ട​ന്നു​വ​രു​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ക​ത്ത് ന​ൽ​കി​യ​ത്.

സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നും വീ​ടു​ക​ളും ക​ട​ക​ളു​മ​ട​ങ്ങു​ന്ന കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​ന്​ ന​ൽ​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര തു​ക നി​ശ്ച​യി​ച്ച് റ​വ​ന്യൂ വ​കു​പ്പ് റോ​ഡ്സ് ആ​ൻ​ഡ്​ ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​ന് ക​ത്തു ന​ൽ​ക​ണ​മെ​ന്നും കോ​ർ​പ​റേ​ഷ​ൻ ന​ഷ്ട​പ​രി​ഹാ​ര തു​ക​യും നി​ർ​മ്മാ​ണ​ചി​ല​വും അ​ട​ക്ക​മു​ള്ള തു​ക​ക്കാ​യി കി​ഫ്‌​ബി​ക്ക് ക​ത്ത് ന​ൽ​ക​ണ​മെ​ന്നും ജ​നു​വ​രി 23 ന് ​കൂ​ടി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചി​രു​ന്നു.

റോ​ഡി​നാ​യി 76 ഏ​ക്ക​ർ 10 സെൻറാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ട​ത്. ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യി​ൽ 28 വീ​ടു​ക​ളും ആ​റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​മ​ട​ക്കം മൊ​ത്തം 34 കെ​ട്ടി​ട​ങ്ങ​ളാ​ണ് പൊ​ളി​ച്ചു മാ​റ്റേ​ണ്ട​ത്. ന​ഷ്ട​പ​രി​ഹാ​ര​മാ​യി 619. 15 കോ​ടി​യാ​ണ് ആ​വ​ശ്യ​മാ​യ​ത്. റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ​ത്തി​നാ​യി 102.88 കോ​ടി​യും വേ​ണം. അ​ങ്ങ​നെ പ​ദ്ധ​തി നി​ർ​വ​ഹ​ണ​ത്തി​നാ​യി മൊ​ത്തം 722 .04 കോ​ടി​യാ​ണ് ആ​വ​ശ്യം.

ജ​നു​വ​രി 23 ലെ ​യോ​ഗ​തീ​രു​മാ​ന​മ​നു​സ​രി​ച്ച് 76 ഏ​ക്ക​ർ 10 സെൻറ് ഏ​റ്റെ​ടു​ക്കു​ന്ന​തി​നും 34 കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​തി​നു​മാ​വ​ശ്യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര തു​ക നി​ശ്ച​യി​ച്ച് റോ​ഡ്സ് ആ​ൻ​റ് ബ്രി​ഡ്ജ​സ് കോ​ർ​പ​റേ​ഷ​ന് റ​വ​ന്യൂ വ​കു​പ്പ് ക​ത്തു ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തു​പ്ര​കാ​ര​മാ​ണ് കി​ഫ്‌​ബി​ക്ക് ക​ത്ത് ന​ൽ​കി​യ​തെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു.

കി​ഫ്‌​ബി തു​ക അ​നു​വ​ദി​ച്ചാ​ൽ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും

കി​ഫ്‌​ബി​യി​ൽ നി​ന്നു തു​ക അ​നു​വ​ദി​ച്ചു ക​ഴി​ഞ്ഞാ​ൽ 19 (1) നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ടു​ക്കും. 19 (1 ) നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ചു ക​ഴി​ഞ്ഞാ​ൽ റ​വ​ന്യൂ വ​കു​പ്പ് ( എ​ൽ.​എ ) ഓ​രോ സ്ഥ​ല​മു​ട​മ​ക​ളി​ൽ നി​ന്നും ഏ​റ്റെ​ടു​ക്കേ​ണ്ട ഭൂ​മി​യു​ടെ മ​ഹ​സ്സ​ർ ത​യാ​റാ​ക്കി അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഭൂ​മി​യു​ടെ വി​ല​നി​ശ്ച​യി​ക്കു​ന്ന ഡ്രാ​ഫ്റ്റ് വാ​ല്യൂ സ്റ്റേ​റ്റ്മെൻറ് ഉ​ണ്ടാ​ക്കി ക​ല​ക്ട​റു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി ന​ൽ​കും.

ക​ല​ക്ട​ർ ഇ​തം​ഗീ​ക​രി​ച്ചാ​ൽ എ​ല്ലാ സ്ഥ​ല​മു​ട​മ​ക​ൾ​ക്കും ത​ങ്ങ​ളു​ടെ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന​തി​ന്​ 30 ദി​വ​സ​ത്തെ നോ​ട്ടീ​സ് ന​ൽ​കും. ഇ​ങ്ങ​നെ ഹാ​ജ​രാ​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട തു​ക​യു​ടെ ഡ്രാ​ഫ്റ്റ് അ​വാ​ർ​ഡ് നി​ശ്ച​യി​ച്ച് ക​ല​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കും.

ക​ല​ക്ട​ർ ഡ്രാ​ഫ്റ്റ് അ​വാ​ർ​ഡ് പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ൽ​കി ക​ഴി​ഞ്ഞാ​ൽ, ന​ഷ്ട​പ​രി​ഹാ​ര​തു​ക സ്ഥ​ല​മു​ട​മ​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് നേ​രി​ട്ട് കൈ​മാ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstructionKIIFBErnakulam NewsSeaport
News Summary - Construction of Seaport - Airport Road- A letter was given to KiifB to allow the amount
Next Story