കൺസ്യൂമർ ഫെഡ് സബ്സിഡി നിരക്കിൽ വിൽക്കുന്ന 500 ഗ്രാം വെളിച്ചെണ്ണ പാക്കറ്റിലുള്ളത് 335 ഗ്രാമെന്ന് പരാതി
text_fieldsആലുവ: ഓണം പ്രമാണിച്ച് സഹകരണ ബാങ്കുകൾ വഴി സബ്സിഡി നിരക്കിൽ നൽകുന്ന വെളിച്ചെണ്ണയിൽ തൂക്കകുറവെന്ന് പരാതി.
കൺസ്യൂമർ ഫെഡ് ഓണം പ്രമാണിച്ച്, സഹകരണ ബാങ്കുകൾ വഴി സബ്സിഡി നിരക്കിൽ നൽകുന്ന 500 ഗ്രാം തൂക്കമുള്ള പാക്കറ്റിലാണ് കുറവുള്ളത്.500 ഗ്രാം തൂക്കമുള്ള പാക്കറ്റിൽ 335 ഗ്രാം തൂക്കം മാത്രമാണുള്ളത്.
ഇതേ തുടർന്ന് സഹകാരികൾ പലരും വെളിച്ചെണ്ണ തിരികെയെത്തിച്ച് ബാങ്ക് ജീവനക്കാരുമായി സംഘർഷമുണ്ടാവുകയാണെന്ന് കളമശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറും കടുങ്ങല്ലൂർ സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമായ വി.കെ.ഷാനവാസ് ആരോപിച്ചു.
പാക്കറ്റ് തൂക്കി നോക്കിയപ്പോൾ പരാതി യാഥാർത്ഥ്യമാണെന്ന് ബോദ്ധ്യമായി. ഇതിന്‍റെ അടിസ്ഥാനത്തിൽ കൺസ്യൂമർ ഫെഡിൻറെ കസ്റ്റമർ കെയറിൽ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി, അഴിമതി പുറത്ത് കൊണ്ടുവരണമെന്ന് വി.കെ.ഷാനവാസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.