ആലുവ-മൂന്നാർ റോഡിൽ തോട്ടുമുഖം കവലയിൽ മരണക്കുഴി
text_fieldsആലുവ: ആലുവ-മൂന്നാർ ദേശസാത്കൃത റോഡിൽ തോട്ടുമുഖം കവലയിൽ മരണക്കുഴിയൊരുക്കി ജല അതോറിറ്റി. പൈപ്പ് തകരാറായി നന്നാക്കി കഴിഞ്ഞാൽ ശരിയായ രീതിയിൽ മണൽ നിറക്കുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്യാതെ വെറും മണ്ണിട്ട് മൂടുന്നതുമൂലം താമസിയാതെ കുഴി രൂപാന്തരപ്പെടുകയാണ്.
നാട്ടുകാർ മണ്ണിട്ട് മൂടിയതുകൊണ്ടാണ് കുഴി ചെറുതായത്. പലതവണ നാട്ടുകാർ കോൺക്രീറ്റ് ഉപയോഗിച്ച് കുഴിയടച്ചിരുന്നു.
എന്നാൽ, വീണ്ടും ജല അതോറിറ്റി കുത്തിപ്പൊളിക്കുകയും പഴയതുപോലെ കുഴിയായി മാറുകയും ചെയ്യുകയാണ് പതിവ്. കുഴിയിൽ വീണ് നിരവധി ഇരുചക്ര വാഹനങ്ങളാണ് നിത്യേന അപകടത്തിൽപെടുന്നത്. തോട്ടുമുഖം-തടിയിട്ടപറമ്പ് റോഡ് വഴി പോകുന്ന യാത്രക്കാർ തോട്ടുമുഖത്ത് തിരിയുമ്പോൾ ഈ കുഴി ഗതാഗത തടസ്സത്തിനുമിടയാക്കുന്നു. സ്കൂൾ സമയങ്ങളിൽ ഇത് ഏറെ പ്രശ്നമുണ്ടാക്കുന്നുണ്ട്.
എത്രയും വേഗം തകരാർ പരിഹരിക്കണമെന്ന് നാട്ടുകാർ പി.ഡബ്ല്യു.ഡി എൻജിനീയറോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.