ഡൽഹി ബലാത്സംഗക്കൊല; വിമൻ ഇന്ത്യ മൂവ്മെൻറ് പ്രതിഷേധം സംഘടിപ്പിച്ചു
text_fieldsആലുവ: ഡൽഹിയിൽ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിമൻ ഇന്ത്യ മൂവ്മെൻറ് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ആലുവയിൽ വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് കെ.കെ. റൈഹാനത്ത് ടീച്ചർ നിർവഹിച്ചു.
കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ആലുവ റെയിൽവേസ്റ്റേഷൻ സ്ക്വയറിൽ നടന്ന യോഗത്തിൽ പ്രധിഷേധ ജ്വാല തെളിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.ഐ. ഇർഷന, ജില്ല പ്രസിഡൻറ് സുനിത നിസാർ, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് അംഗം റമീന അബ്ദുൽ ജബ്ബാർ, ചെങ്ങമനാട് പഞ്ചായത്ത് അംഗം നിഷ ടീച്ചർ എന്നിവർ സംസാരിച്ചു.
ഡല്‍ഹി ലജ്പത് നഗര്‍ ജില്ല മജിസ്‌ട്രേറ്റ് ഓഫിസിലെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥ ആഗസ്റ്റ് 26നാണ് കൂട്ടബലാല്‍സംഗത്തിനിരയായി ക്രൂരമായി കൊല്ലപ്പെടുന്നത്. കഴുത്ത് പിളര്‍ക്കുകയും മാറിടങ്ങള്‍ രണ്ടും മുറിച്ചുമാറ്റുകയും ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. കൂടാതെ ശരീരത്തിലുടനീളം ധാരാളം മുറിവുകളുമുണ്ടായിരുന്നു. അമ്പതോളം തവണ കത്തിയുപയോഗിച്ച് കുത്തിയിട്ടുണ്ടെന്നും റിപോര്‍ട്ടുകള്‍ പുറത്തുവന്നു. കൊലപാതകത്തിന് പിന്നില്‍ ലജ്പത് നഗര്‍ ജില്ല മജിസ്‌ട്രേറ്റ് ഓഫിസിന് പങ്കുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്തുവന്നിട്ടുണ്ട്.
ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിമൻ ഇന്ത്യ മൂവ്മെൻറ് പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.