വിവരശേഖരണം 70,000 കടന്നു; അന്തർ സംസ്ഥാന തൊഴിലാളികളെ രേഖയിലാക്കി പൊലീസ്
text_fieldsആലുവ: റൂറൽ ജില്ലയിൽ പൊലീസിന്റെ നേതൃത്വത്തിലുള്ള അന്തർ സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം 70,000 കടന്നു. ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെ 34 പൊലീസ് സ്റ്റേഷനുകളിലും രജിസ്ട്രേഷൻ നടക്കുന്നുണ്ട്. തൊഴിലാളികളുടെ ക്യാമ്പിലെത്തി വിവരങ്ങൾ ശേഖരിച്ചാണ് രജിസ്റ്റർ ചെയ്യുന്നത്.
ആലുവ റെയിൽവേ സ്റ്റേഷനിൽ കോളജ് വിദ്യാർഥികളുടെ സഹകരണത്തോടെ പ്രത്യേക കൗണ്ടർ തുറന്നും രജിസ്ട്രേഷൻ ആരംഭിച്ചു. ജനമൈത്രി പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ. പെരുമ്പാവൂർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ പേർ രജിസ്റ്റർ ചെയ്തത്: 9250 പേർ. ബിനാനിപുരം: 6900, മൂവാറ്റുപുഴ: 6100, കുന്നത്തുനാട്: 5300, കുറുപ്പംപടി: 4900, കോതമംഗലം: 4400 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ രജിസ്ട്രേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.