മാലിന്യമുക്ത നവകേരളം പരിപാടിക്ക് പിന്തുണയുമായി ഡിഫ്ര
text_fieldsആലുവ: ജില്ല തലത്തിൽ മാലിന്യമുക്ത നവകേരളം പരിപാടികൾ നടപ്പാക്കുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് പൂർണ പിന്തുണയുമായി ഡിഫ്ര. ജില്ലയിലെ പഞ്ചായത്തുകളെയും നഗരസഭകളെയും ചേർത്ത് രൂപവത്കരിക്കപ്പെട്ട ഡിസ്ട്രിക്ട് ഫെഡറേഷൻ ഓഫ് റെസിഡൻറ്സ് അസോസിയേഷൻസ് എറണാകുളം (ഡിഫ്ര) എന്ന റെസിഡന്റ്സ് അസോസിയേഷൻ അപെക്സ് ബോഡിയാണ് തദ്ദേശ സ്ഥാപനങ്ങളുമായി കൈകോർക്കുന്നത്. അതിന്റെ തുടക്കമെന്ന നിലയിൽ എടത്തല പഞ്ചായത്തിലെ അരമനക്കുന്ന് റെസിഡന്റ്സ് അസോസിയേഷൻ പരിസരത്ത് മാലിന്യങ്ങൾ നീക്കുന്നതിൽ ഡിഫ്ര പ്രവർത്തകർ സഹകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ലിജി പഞ്ചായത്തുതല മാലിന്യമുക്ത നവകേരളം പരിപാടി ഉദ്ഘാടനം ചെയ്തു. അരമനക്കുന്ന് റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.എം. അശോകൻ അധ്യക്ഷത വഹിച്ചു. ഡിഫ്ര ജനറൽ സെക്രട്ടറി അഡ്വ. കെ.എം. ജമാലുദ്ദീൻ, വർക്കിങ് പ്രസിഡന്റ് കെ. ജയപ്രകാശ്, ആലുവ താലൂക്ക് സെക്രട്ടറി ബാബു കെ. വർഗീസ്, വാർഡ് അംഗം ഷൈനി ടോമി, എ.ആർ.എ സെക്രട്ടറി ടി.എസ്. ജോസഫ്, വിജി ടോമി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.