രോഗം ഒഴുക്കുന്നു പൈപ്പുകൾ; മിക്കയിടത്തും കാലഹരണപ്പെട്ട പൈപ്പുകൾ
text_fieldsആലുവ: ജല അതോറിറ്റി കുടിവെള്ള വിതരണം ജനങ്ങളുടെ ആരോഗ്യത്തിന് ഒരുവിലയും കൽപിക്കാതെ. കാലഹരണപ്പെട്ട പൈപ്പുകളിലൂടെയാണ് മിക്കയിടത്തും വിതരണം ചെയ്യുന്നത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന ആസ്ബറ്റോസ് പൈപ്പുകളും ഇത്തരത്തിലുണ്ട്. ഏഴ് പതിറ്റാണ്ടോളം പഴക്കമുള്ള പൈപ്പുകളിലൂടെയാണ് പല ഭാഗങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുന്നത്. ഇത് രോഗങ്ങൾക്ക് കാരണമായേക്കുമെന്ന് വർഷങ്ങൾക്ക് മുമ്പേ മനുഷ്യാവകാശ കമീഷൻ അടക്കമുള്ളവ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, ഈ പൈപ്പുകൾ മാറ്റാൻ അധികൃതർ തയാറാകുന്നില്ല. പല പൈപ്പുകളും ജീർണിച്ച അവസ്‌ഥയിലാണ്. ഇരുമ്പ് പൈപ്പുകൾ ദ്രവിച്ച് നശിച്ച അവസ്‌ഥയിലും. വർഷങ്ങൾക്ക് മുമ്പ് റോഡിന് വീതി കുറവുള്ളപ്പോഴാണ് വലുതടക്കമുള്ള പൈപ്പുകൾ സ്ഥാപിച്ചത്.
എന്നാൽ, പിൽകാലത്ത് റോഡ് വികസിപ്പിച്ചതോടെ പൈപ്പ് റോഡിന് നടുവിലായി. ഭാരവാഹനം ഉൾപ്പെടെയുള്ളവ നിരന്തരമായി ഏർപ്പെടുത്തുന്ന സമ്മർദം മൂലം പൈപ്പ് പൊട്ടുന്നതും പതിവാണ്. പൈപ്പ് പൊട്ടൽ മൂലം നിരന്തരം കുടിവെള്ളം മുടങ്ങുന്നത് പലപ്പോഴും പ്രതിഷേധങ്ങൾക്കിടയാക്കാറുണ്ട്.
കാലഹരണപ്പെട്ടള ഭൂഗർഭ ജല കുടിവെള്ള പൈപ്പുകൾ മാറ്റി ഗുണനിലവാരമുള്ള ഡി.ഐ പൈപ്പുകൾ സ്‌ഥാപിക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമീഷൻ വർഷങ്ങൾക്ക് മുമ്പേ ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട കലക്ടറുടെ നിർദേശങ്ങളും നാളിതുവരെയായിട്ടും നടപ്പില്ലാക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.