സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തർക്കം
text_fieldsആലുവ: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൽ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് തർക്കം. ഈസ്റ്റ് കടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയിലെ കണിയാംകുന്ന് ചാമപ്പറമ്പ് ബ്രാഞ്ച് സമ്മേളനത്തിലാണ് തർക്കമുണ്ടായത്. ഇതേ തുടർന്ന് സമ്മേളനം പാതിവഴിയിൽ അവസാനിപ്പിച്ചു. സെക്രട്ടറി സ്ഥാനത്തേക്ക് വിഷ്ണു, രവീന്ദ്രൻ എന്നിവരുടെ പേരുകൾ നിർദ്ദേശിക്കുകയും ഇരുവരും മത്സരരംഗത്ത് ഉറച്ചുനിന്നതുമാണ് പ്രശ്നമായത്.
ലോക്കൽ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കാതെയാണ് സമ്മേളനം പിരിച്ചുവിട്ടത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിൽക്കുന്നവർ പാർട്ടിയുടെ ചുമതലയിൽ വരാൻ പാടില്ലെന്ന പാർട്ടി പ്ലീന തീരുമാനം ചൂണ്ടികാട്ടിയാണ് ചിലർ സമ്മേളനത്തിൽ എതിർപ്പുയർത്തിയത്.
ലോക്കൽ കമ്മിറ്റിയിൽ നിന്നും സമ്മേളനത്തിൽ പങ്കെടുത്തവർ സമവായത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. ഒക്ടോബർ നാലിന് നടക്കുന്ന ലോക്കൽ സമ്മേളനത്തിന് ശേഷമെ ഇനി ബ്രാഞ്ച് സമ്മേളനം പൂർത്തിയാക്കൂ. അതുവരെ നിലവിൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന അഡ്വ. അജിത്ത് കുമാർ ചുമതല നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.