ടിക്കറ്റ് പോലും ലഭിക്കുന്നില്ല; ചൊവ്വര റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് റെഡ് സിഗ്നൽ
text_fieldsആലുവ: ഗ്രാമീണ പ്രദേശത്തെ റെയിൽവേ സ്റ്റേഷനായ ചൊവ്വരയിൽ യാത്രക്കാർക്ക് ‘റെഡ് സിഗ്നൽ’. ഈ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുപോലും അവിടെനിന്ന് ടിക്കറ്റ് ലഭിക്കുകയില്ല. ഞായറാഴ്ച രാവിലെ ഗുരുവായൂർ പാസഞ്ചറിന് പോകാനായി ചൊവ്വര റെയിൽവേ സ്റ്റേഷനിലെത്തിയ കുടുംബത്തിന് ടിക്കറ്റ് ലഭിച്ചില്ല. പിന്നീട് ആലുവയിലെത്തി മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യണ്ടിവന്നു.
ആലുവ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ചൊവ്വര റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണമടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ സ്വകാര്യ ഏജൻസിയാണ് കൈകാര്യം ചെയ്യുന്നത്. ഇതുമൂലം കുത്തഴിഞ്ഞ അവസ്ഥയിലാണ് പ്രവർത്തനം. നിരവധി യാത്രക്കാർക്ക് പ്രയോജനമായിരുന്ന റെയിൽവേ സ്റ്റേഷനോട് അവഗണനയാണ്. കമ്പ്യൂട്ടർ സംവിധാനം പോലും സ്റ്റേഷനിൽ ഇല്ല.
കോട്ടയം-നിലമ്പൂർ ഉൾപ്പെടെ വിവിധ പാസഞ്ചർ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ് അനുവദിച്ചിട്ടില്ല. സാധാരണക്കാരായ നൂറുകണക്കിന് ആളുകളുടെ യാത്രാമാർഗമാണ് ഇതുമൂലം ഇല്ലാതായത്.
ചൊവ്വര റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നും കോട്ടയം-നിലമ്പൂർ ഉൾപ്പെടെ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.