മയക്കുമരുന്നുകളും നിരോധിത പുകയില ഉൽപന്നങ്ങളും നശിപ്പിച്ചു
text_fieldsആലുവ: എറണാകുളം റേഞ്ചിൽ പൊലീസ് പിടികൂടിയ മയക്കുമരുന്നുകളും നിരോധിത പുകയില ഉൽപന്നങ്ങളും കത്തിച്ച് നശിപ്പിച്ചു. എറണാകുളം റൂറൽ, കോട്ടയം, ഇടുക്കി ആലപ്പുഴ എന്നീ ജില്ലകളിൽ പിടികൂടിയ 41 കിലോ കഞ്ചാവ്, 220 ഗ്രാം എം.ഡി.എം.എ, 85 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ എന്നിവയാണ് അമ്പലമേട് കേരള എൻവിറോ ഇൻഫ്രാസ്ട്രെക്ചർ എന്ന സ്ഥാപനത്തിൽ വെച്ച് നശിപ്പിച്ചത്.
ഡ്രഗ്സ് ഡിസ്പോസബിൾ കമ്മിറ്റി ചേർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമായിരുന്നിത്. എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. എ. ശ്രീനിവാസ്, ജില്ല പൊലീസ് മേധാവിമാരായ കെ. കാർത്തിക്, വിവേക് കുമാർ, ചൈത്ര തെരേസ ജോൺ, വി.യു. കുര്യാക്കോസ്, നാർകോട്ടിക് കൺട്രോൾ ബ്യൂറോ സൂപ്രണ്ട് ആഷിഷ് ഹോജ തുടങ്ങിയവർ നേതൃത്വം നൽകി. റൂറൽ ജില്ല നാർകോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസിന്റെ മേൽനോട്ടത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.