അവകാശങ്ങൾ സംരക്ഷിക്കുവാനും നേടിയെടുക്കാനും സമരങ്ങളല്ലാതെ മാർഗ്ഗമില്ല - പി.സി.വിഷ്ണുനാഥ്
text_fieldsആലുവ: രാജ്യത്ത് മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ സാധിക്കുവെന്നും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് സന്ധിയില്ലാ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യ യുണൈറ്റഡ് ഐക്യസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ് ഹസീം ഖാലിദ് അധ്യക്ഷത വഹിച്ചു.
അൻവർ സാദത്ത് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ.അബ്ദുൽ മുത്തലിബ്, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, കെ.പി.സി.സി സെക്രട്ടറി ജെബി മേത്തർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ലിൻ്റൊ. പി. ആൻറു, ജിൻഷാദ് ജിന്നാസ്, ജില്ല വൈസ് പ്രസിഡൻറ് അഷ്ക്കർ പനയപ്പിള്ളി, ജില്ല ജനറൽ സെക്രട്ടറി എം.എ.ഹാരിസ്, കോൺഗ്രസ് നേതാക്കളായ വി.പി.ജോർജ്, ബാബു പുത്തനങ്ങാടി, പി.ബി.സുനീർ, പി.എൻ.ഉണ്ണിക്കൃഷ്ണൻ, കെ.എസ്.ബിനീഷ് കുമാർ, ലത്തീഫ് പൂഴിത്തറ, തോപ്പിൽ അബു, ആനന്ദ് ജോർജ്, ഫാസിൽ ഹുസൈൻ, ജി.മാധവൻകുട്ടി, കെ.എസ്.മുഹമ്മദ് ഷെഫീക്ക്, പി.എച്ച്.അസ്ലം, സിറാജ് ചേനക്കര, അൽഅമീൻ അഷ്റഫ്, കെ.ബി.നിജാസ്, രാജേഷ് പുത്തനങ്ങാടി, സജീന്ദ്രൻ, ലിയ വിനോദ് രാജ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.