തെരുവിൽ കഴിയുന്നവർക്ക് ആശ്വാസമായി തമിഴ്നാട് സ്വദേശിനിയുടെ ഭക്ഷണപ്പൊതികൾ
text_fieldsആലുവ: കോവിഡ് കാലത്ത് തെരുവിൽ കഴിയുന്നവർക്ക് ആശ്വാസമായി തമിഴ്നാട് സ്വദേശിനിയുടെ ഭക്ഷണപ്പൊതി വിതരണം. ആലുവയിൽ ആറാം വയസ്സിലെത്തിയ ദേവിയാണ് നഗരത്തിലെ തെരുവോരങ്ങളിൽ ഉള്ളവരുടെ വിശപ്പകറ്റുന്നത്.
വീട്ടുജോലി ചെയ്ത് സമ്പാദിക്കുന്ന വരുമാനത്തിൽ നിന്നാണ് ഭക്ഷണം തയാറാക്കുന്നത്. ആലുവ ഫ്രണ്ട്ഷിപ്പിനു സമീപം വാടക വീട്ടിൽ താമസിക്കുന്ന ദേവി കഴിഞ്ഞ കുറേ വർഷങ്ങളായി ഭക്ഷണം സൗജന്യമായി വിതരണം ചെയ്യാറുണ്ട്.
ബ്യൂട്ടീഷൻ ആയി ജോലി ചെയ്തിരുന്ന ദേവിയിപ്പോൾ ഏതാനും വീടുകളിൽ ജോലിക്ക് പോകുന്നുണ്ട്. ഇതിലെ ഒരു വരുമാനമാണ് ഭക്ഷണപ്പൊതി തയാറാക്കാൻ ചെലവിടുന്നത്. ലോക്ഡൗൺ ആയതോടെ മിക്കവാറും ദിവസങ്ങളിൽ ഭക്ഷണം എത്തിക്കുന്നുണ്ട്.
കമ്യൂണിറ്റി കിച്ചൺ ആരംഭിക്കാൻ ആലുവ നഗരസഭ തയാറാകാതെ വന്നതോടെ പട്ടിണിയിലായവർക്ക് ആശ്വാസമായിരിക്കുകയാണ് ദേവിയുടെ പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.