Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightആംബുലൻസി​െൻറ മുൻവശത്തെ...

ആംബുലൻസി​െൻറ മുൻവശത്തെ ചില്ല് സാമൂഹിക വിരുദ്ധർ തകർത്തു

text_fields
bookmark_border
ആംബുലൻസി​െൻറ മുൻവശത്തെ ചില്ല് സാമൂഹിക വിരുദ്ധർ തകർത്തു
cancel
camera_alt

അജ്ഞാതർ ചില്ല് തകർത്ത ദയ ആംബുലൻസ്

ആലുവ: ആംബുലൻസി​െൻറ മുൻവശത്തെ ചില്ല് സാമൂഹിക വിരുദ്ധർ തകർത്തു. ചുണങ്ങംവേലി രാജഗിരി ആശുപത്രി പരിസരം കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്ന ദയ ആംബുലൻസി​െൻറ ചില്ലാണ് പട്ടാപ്പകൽ തകർത്തത്. വ്യാഴാഴ്ച്ച ആളൊഴിഞ്ഞ സമയത്ത് ഇരു ചക്രവാഹനത്തിലെത്തിയവരാണ് കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ചത്.

തുടർച്ചായി രണ്ടാമത്തെ ആക്രമണമാണിത്. കുറച്ചു ദിവസങ്ങൾക്ക് മുൻപും ഇതുപോലെ ചില്ല് തകർത്തിരുന്നു. പൊട്ടിയ ചില്ല് മാറ്റിയിട്ട ശേഷമാണ് വ്യാഴാഴ്ച്ച വീണ്ടും ആക്രമിക്കപ്പെട്ടത്. ചുണങ്ങംവേലി സ്വദേശി പുളിക്കൽ ഡെയ്സൻ തോമസിൻറെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. ഈ പ്രദേശത്ത് നിരീക്ഷണ ക്യാമറകളുടെ അഭാവം ഉണ്ട്. ഈ റോഡിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും കൂടുതലാണ്. പലപ്പോഴും ഈറോഡിലൂടെ നമ്പർ പ്ലേറ്റ് വയ്ക്കാത്ത ടൂ വീലറുകൾ പോകാറുമുണ്ട്. ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aluvaambulance attacked
News Summary - front window of the ambulance was smashed
Next Story