ഗ്യാസ് സിലിണ്ടറും അടുപ്പും വിതരണം ചെയ്തു
text_fieldsആലുവ: എടത്തല പഞ്ചായത്ത് നാലാം വാർഡ് മുള്ളംകുഴിയിലെ ഹരിജൻ കുടുംബത്തിന് ഗ്യാസ് സിലിണ്ടറും അടുപ്പും വിതരണം ചെയ്തു. തൃക്കാക്കുളത്തിന് സമീപം താമസിക്കുന്ന പാറേമറ്റത്തിൽ ജയൻറെ കുടുംബത്തിനാണ് യു.ഡി.എഫ് പ്രവർത്തകർ സിലിണ്ടറും അടുപ്പം നൽകിയത്. നാളിതുവരെ ഗ്യാസ് കണക്ക്ഷൻ ഇല്ലാതെ വളരെ ബുദ്ധിമുട്ടിയാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം നാലാം വാർഡ് അംഗം എൻ.എച്ച്.ഷബീറിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് നാലാം വാർഡിലെ യു.ഡി.എഫിൻറെ നേതൃത്വത്തിൽ സഹായം നൽകിയത്. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് റഫീക്ക് കൈമാറി. വാർഡ് പ്രസിഡൻറ് ടോമി, ബൂത്ത് പ്രസിഡൻ്റുമാരായ ജോയി, ജലീൽ വലിയകത്ത്, വിപിൻ, ജിമ്മി മൈക്കിൾ, മുള്ളംകുഴി തൃക്കാക്കുളം റെസിഡൻറ്സ് അസോസ്സിയേഷൻ സെക്രട്ടറി ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. ക്യാപ്ഷൻea yas4 gas എടത്തല പഞ്ചായത്ത് നാലാം വാർഡ് മുള്ളംകുഴി തൃക്കാക്കുളത്തിന് സമീപം താമസിക്കുന്ന പാറേമറ്റത്തിൽ ജയൻറെ കുടുംബത്തിന് യു.ഡി.എഫ് പ്രവർത്തകർ നൽകുന്ന ഗ്യാസ് സിലിണ്ടറും അടുപ്പും കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് റഫീക്ക് കൈമാറുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.