ഗുണ്ടപിരിവ് ലഭിക്കാത്തതിനെത്തുടർന്ന് ആക്രമണം നടത്തിയതായി പരാതി
text_fieldsആലുവ: സ്വകാര്യ ആയുർവേദ സ്ഥാപനത്തിൽ ഗുണ്ടപിരിവ് ലഭിക്കാത്തതിനെത്തുടർന്ന് ആക്രമണം നടത്തിയതായി പരാതി.തോട്ടക്കാട്ടുകര ജി.സി.ഡി.എ റോഡിൽ സ്ത്രീകൾ നടത്തുന്ന സ്വകാര്യ ആയുർവേദ സ്ഥാപനത്തിലാണ് ആക്രമണം നടത്തിയത്.
ഈ കേസിൽ ഒരാൾ പൊലീസ് പിടിയിലായിട്ടുണ്ട്. തോട്ടക്കാട്ടുകര സ്വദേശി സോളമനെയാണ് (28) അറസ്റ്റ് ചെയ്തത്.
ഇയാളെ പൊലീസ് വിശദമായി ചോദ്യംചെയ്യുകയാണ്. എന്നാൽ, കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തിട്ടിട്ടില്ല. ഇയാൾ തോട്ടക്കാട്ടുകരയിൽ ഹോട്ടൽ ആക്രമിച്ചത് ഉൾപ്പെടെ നിരവധി കേസുകളിലും പ്രതിയാണ്. പിടിയിലായ പ്രതിക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേർ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.