സർക്കാർ പ്രഖ്യാപനം നടപ്പായില്ല; വാഹന ഉടമകൾക്ക് പിഴ
text_fieldsആലുവ: കോൺട്രാക്ട് കാര്യേജ് വാഹനങ്ങളുടെ ഉടമകൾക്ക് നികുതി അടക്കുന്നതിനുള്ള സമയം നീട്ടി നൽകുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല. ഏപ്രിൽ, േമയ്, ജൂൺ മാസത്തെ നികുതി അടക്കുന്നതിന് ആഗസ്റ്റ് 15 വരെ സമയം നീട്ടി നൽകിയതായാണ് മന്ത്രി പ്രഖ്യാപിച്ചത്.
രണ്ടാം പിണറായി സർക്കാറിെൻറ ആദ്യ മന്ത്രിസഭ സമ്മേളനത്തിന് ശേഷമായിരുന്നു വാഹന ഉടമകൾക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം വന്നത്. എന്നാൽ, ഒരു മാസം പിന്നിട്ടിട്ടും ഈ പ്രഖ്യാപനം ഉത്തരവായി ഇറങ്ങിയിട്ടില്ല. ഇത് വാഹന ഉടമകൾക്ക് ഇരുട്ടടിയായി മാറിയിരിക്കുകയാണ്. മന്ത്രിയുടെ പ്രഖ്യാപനത്തിൽ വിശ്വസിച്ച് വാഹനങ്ങൾ നിരത്തിലിറക്കിയവർക്ക് നികുതി അടക്കാത്തതിെൻറ പേരിൽ വൻ തുക പിഴയടക്കാൻ നോട്ടീസുകൾ നൽകിയിരിക്കുകയാണ്.
ഉത്തരവ് വൈകുന്നതുമൂലം കേരളത്തിന് പുറത്തേക്ക് ഓട്ടം പോകാൻ പെർമിറ്റും ലഭിക്കുന്നില്ല. ശക്തമായ സമരവുമായി രംഗത്തിറങ്ങാൻ ഒരുങ്ങുകയാണ് വാഹന ഉടമകളുടെ സംഘടനയായ കോൺട്രാക്ട് കാര്യേജ് ഓപറേറ്റേഴ്സ് അസോസിയേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.