ഒളിഞ്ഞ് നിന്നുള്ള വാഹന പരിശോധന ; പൊലീസിനെതിരെ മനുഷ്യശൃംഖല
text_fieldsആലുവ: ഒളിഞ്ഞ് നിന്നുള്ള പൊലീസ് വാഹന പരിശോധനക്കെതിരെ കോൺഗ്രസ്. പൊലീസിൻറെ നിയമ വിരുദ്ധ പരിശോധന രീതിക്കെതിരെ മനുഷ്യശൃംഖല നടത്തി. പുക്കാട്ടുപടി മാളേക്കപ്പടിയിലാണ് കോൺഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മനുഷ്യശൃംഖല തീർത്തത്.
പുക്കാട്ടുപടി - ഇടപ്പള്ളി റോഡിൽ രണ്ട് വളവുകളുടെ ഇടയിൽ ചോലക്കുള്ളിൽ ഒളിഞ്ഞ് നിന്ന് വാഹന പരിശോധന നടത്തുന്നതായി പ്രതിഷേധക്കാർ ആരോപിക്കുന്നു. ഇത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധിച്ചത്. കെ.പി.സി.സി ജന.സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൽ മുത്തലിബ് സമരം ഉദ്ഘാടനം ചെയ്തു.
ചട്ടങ്ങൾ പാലിച്ച് നിയമപ്രകാരമുള്ള വാഹന പരിശോധനക്ക് ആരും എതിരല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പണപിരിവിന് വേണ്ടി മാത്രം ദിനചര്യയായി നടക്കുന്ന ആഭാസ പരിശോധനയെയാണ് ജനങ്ങൾ എതിർക്കുന്നത്. പിടിച്ചുപറി പോലുള്ള ഈ പണ പിരിവ് ഇടത് സർക്കാരിന്‍റെ നയപരിപാടിയുടെ മുഖമുദ്രയാണെന്നും മാന്യത പുലർത്തി പോലീസ് ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബൂത്ത് പ്രസിഡൻറ് ഷഫീഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എം.ഷംസുദ്ദീൻ, എം.എ.എം.മുനീർ, വി.എ.അബ്ദുൽ ഖാദർ, മുംതാസ് ടീച്ചർ, സി.എച്ച്.അബു, ടി.എം.എ.കരീം, ടി.എ.അസീസ്, പി.കെ.എൽദോസ്, സി.എം.അബ്ദുൽ സിയാദ്, ബിജി വർഗ്ഗീസ്, എം.എ.ഹാരിസ്, എന്നിവർ സംസാരിച്ചു. സി.എം.അഷറഫ്, എം.പി.കുഞ്ഞ് മുഹമ്മദ്, പി.ബി.അലി, എ.എ.റാഫി, കെ.ഐ.ലത്തീഫ്, പി.ഐ.ബഷീർ, എസ്.ഐ.മമ്മൂഞ്ഞ്, എം.എം.സക്കീർ, പി.എ.ഫായിസ്, കെ.എ.അനസ്, സി.ബി.സഫ് വാൻ, സി.യു.നിസാർ, ടി.കെ.മുഹമ്മദാലി, എൻ.എം.റഷീദ്, ടി.എ.പരീകുഞ്ഞ്, സി.പി.ഷുക്കൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.