ജനസേവയിലെ രൂപക്കും മംഗല്യം
text_fieldsആലുവ: ജനസേവ ശിശുഭവെൻറ സംരക്ഷണയില്‍ വളര്‍ന്ന രൂപമോളും വിവാഹിതയാകുന്നു. ചേര്‍ത്തല കുന്നംകുഴിവീട്ടില് അനില്‍കുമാര്‍ രുക്മിണി ദമ്പതികളുടെ ഇളയമകന് അജിത്താണ് വരന്. ലേക്ഷോര് ആശുപത്രി ജീവനക്കാരനാണ്.
സെപ്റ്റംബര്‍ ഒന്നിന് ചേര്‍ത്തലയിലെ ക്ഷേത്രത്തിലാണ് താലികെട്ട്. ജനസേവ ശിശുഭവനില്‍നിന്ന് പഠിച്ചിറങ്ങി നഴ്സിങ് രംഗത്തേക്ക് പ്രവേശിച്ച രണ്ടാമത്തെ പെണ്‍കുട്ടിയായ രൂപ കഴിഞ്ഞ രണ്ട് വര്‍ഷമായി ലേക്ഷോര് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സാണ്. ജനസേവ ശിശുഭവന് സ്ഥാപകന്‍ ജോസ് മാവേലിയുടെയും പ്രസിഡൻറ് അഡ്വ. ചാര്ളിപോളിെൻറയും മറ്റും സാന്നിധ്യത്തില്‍ ശിശുഭവനിലാണ് അജിത്ത് രൂപക്ക് പുടവ നൽകി വിവാഹവാഗ്ദാന ചടങ്ങ് നടത്തിയത്.
2008 ലാണ് ബംഗളൂരു സ്വദേശിയായ രൂപയെ സംരക്ഷണത്തിന് ജനസേവ ശിശുഭവന് ഏറ്റെടുത്തത്. രൂപക്കു പുറമെ സഹോദരിമാരായ ധനലക്ഷ്മിയെയും ദിവ്യയെയും ജനസേവ ഏറ്റെടുത്തിരുന്നു. അടിസ്ഥാന വിദ്യാഭ്യാസംപോലും ഇല്ലാതിരുന്ന കുട്ടികള്‍ക്ക് ജനസേവയില്നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചത്. രൂപ പിന്നീട് കരുമാല്ലൂര്‍ സെൻറ് ലിറ്റില്‍ തെരേസാസ് സ്കൂളിലും ആലുവ ഹോളിഗോസ്റ്റ് എച്ച്.എസ്.എസിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ആതുര ശുശ്രൂഷമേഖലയിലേക്ക് തിരിയണമെന്ന രൂപയുടെ വലിയ ആഗ്രഹമുള്ക്കൊണ്ട ജനസേവ 2015ല്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്സിങ് സ്കൂളില്‍ പ്രവേശിപ്പിച്ചു. പഠനം പൂര്‍ത്തിയാക്കിയ രൂപയെ ആദ്യം ഡല്‍ഹി മേദാന്ത മെഡിസിറ്റിയിലും പിന്നീട് ലേക്ഷോര് ആശുപത്രിയിലും ജോലിനേടാനും ജനസേവ സഹായിച്ചു. കുടുംബജീവിതത്തിലേക്ക് ജനസേവ കൈപിടിച്ചുയര്‍ത്തുന്ന 15ാമത്തെ പെണ്‍കുട്ടിയാണ് രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.