കെ. റെയിൽ സിൽവർലൈൻ അർധ അതിവേഗ റെയിൽപാത; സർക്കാറിന്‍റെ വിവാദ ഉത്തരവ് കത്തിച്ചു
text_fieldsആലുവ: സെമി ഹൈസ്പീഡ് റെയിൽപാതക്ക് സ്‌ഥലം ഏറ്റെടുക്കുന്നതിനു വേണ്ടി സർക്കാർ ഇറക്കിയ വിവാദ ഉത്തരവ് കെ. റെയിൽ സിൽവർലൈൻ വിരുധ ജനകീയ സമിതി ആലുവ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കത്തിച്ച് പ്രതിഷേധിച്ചു. പുക്കാട്ടുപടിയിൽ നടന്ന പ്രതിഷേധ യോഗം ഗ്രാമപഞ്ചായത്ത് അംഗം കരിം ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ സി.കെ. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി.
നീതിക്കും നിയമത്തിനും നിരക്കാത്ത രീതിയിലാണ് സിൽവർ ലൈൻ പദ്ധതിക്കു വേണ്ടി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്‌ഥകൾ തൃണവൽഗണിച്ചും ഹൈകോടതി ഉത്തരവ് മാനിക്കാതെയും നാഷണൽ ഗ്രീൻ ട്രിബൂണലിൽ നിലനിൽക്കുന്ന കേസിന്‍റെ അന്തസ്സത്തക്ക് നിരക്കാതെയുമുള്ള ഒരു നടപടിയും അംഗീകരിക്കാനാകില്ല. സർക്കാറിന്‍റെ നടപടികളിൽ ദുരൂഹതയുണ്ടെന്ന് വളരെ വ്യക്തമാണ്. വിനാശകരമായ ഇത്തരമൊരു പദ്ധതിക്ക് വേണ്ടി ഒരിഞ്ചു ഭൂമി പോലും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആലുവ മേഖല കോഓഡിനേറ്റർ കെ.പി. സാൽവിൻ അധ്യക്ഷത വഹിച്ചു. എൻ.രാജൻ സ്വാഗതവും ടി.എസ്. നിഷാദ് നന്ദിയും പറഞ്ഞു. മേഖല കമ്മിറ്റി അംഗങ്ങളായ സെയ്ദ് മുഹമ്മദ്, പി.എസ്. ശ്രീധരൻ, എ.ജി.അജയൻ, അബ്ദുൽ റഹ്മാൻ, പ്രകാശൻ, എം.കെ. തങ്കപ്പൻ, എം.പി. തോമസ്, ജോർജ് ജോസഫ്, ബിജു അഗസ്‌റ്റിൻ, എ.എ. ഇസ്മായീൽ, മരിയ, വി.കെ. സുനിൽ, അനീഷ് ദേവസി, വി.ഒ. വർഗീസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.