കടുങ്ങല്ലൂരിൽ ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 51 പേർക്ക്; ഒരുമരണം, നിലവിൽ 23 പേർക്ക് രോഗം
text_fieldsകടുങ്ങല്ലൂർ: ഗ്രാമപഞ്ചായത്തിൽ ഈ വർഷം ഡെങ്കിപ്പനി ബാധിച്ചത് 51 പേർക്ക്. 2021 തുടക്കം മുതൽ ഇതുവരെയാണ് ഇത്രയും പേർക്ക് രോഗം ബാധിച്ചത്.
നിലവിൽ 23 പേർക്ക് രോഗമുള്ളതായി പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ അറിയിച്ചു. ഇതുവരെ ഒരാൾ മാത്രമാണ് രോഗം ബാധിച്ച് മരിച്ചത്. വ്യവസായമേഖലയായ പഞ്ചായത്തിൽ കമ്പനികളുമായി ബന്ധപ്പെട്ടാണ് രോഗം കൂടുതലായി വ്യാപിച്ചത്. ഇവിടെ മാത്രം 26 പേർക്ക് രോഗം ബാധിച്ചു. മുപ്പത്തടത്തെ ഒരു കമ്പനി ജീവനക്കാരനാണ് രോഗം ബാധിച്ച് മരിച്ചത്. ആഗസ്റ്റ് 15നായിരുന്നു മരണം. 330 കമ്പനിയാണ് വ്യവസായ മേഖലയിലുള്ളത്. ഇതിൽ ആറ് കമ്പനിയിലാണ് രോഗം സ്ഥിരീകരിച്ചത്. 2000 അന്തർ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ പണിയെടുക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരും ഈ ഭാഗത്തുതന്നെ താമസിക്കുന്നവരാണ്.
കമ്പനികളിലെയും താമസ സ്ഥലങ്ങളിലെയും മാലിന്യപ്രശ്നങ്ങളും വൃത്തിഹീന അന്തരീക്ഷവുമാണ് കാരണം.
രോഗം നിയന്ത്രണവിധേയമാക്കുന്നതിന് ശക്തമായ നടപടികളാണ് പഞ്ചായത്ത് കൈക്കൊള്ളുന്നതെന്ന് പ്രസിഡൻറ് പറഞ്ഞു. ഡെങ്കിപ്പനി, എലിപ്പനി, മറ്റു പകർച്ചവ്യാധികൾ എന്നിവ തടയുന്നതിെൻറ ഭാഗമായി പഞ്ചായത്തിെൻറയും ജില്ല മെഡിക്കൽ ഓഫിസിെൻറയും ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ഗൂഗിൾ മീറ്റിങ് നടത്തി.
പഞ്ചായത്ത് പ്രസിഡൻറ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് അൻവർ, വാർഡ് അംഗങ്ങളായ താരാനാഥ്, സുനിത കുമാരി, രാജീവ്, ജില്ല സർവെയ്ലൻസ് ഓഫിസർ ഡോ. വിനോദ് പൗലോസ്, സീനിയർ ബയോളജിസ്റ്റ് ജബ്ബാർ, വിക്രമൻ, ജില്ല ലേബർ ഓഫിസർ ഫിറോസ്, എടയാർ വ്യവസായശാല അസോസിയേഷൻ പ്രതിനിധി സോജൻ, തോമസ്, കമ്പനി പ്രതിനിധികൾ, ഡോ. പ്രശാന്തി, ഡോ. സ്റ്റെഫി, കതിരേശൻ, എം.എ. ബിജു എന്നിവർ പങ്കെടുത്തു.
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണം
കടുങ്ങല്ലൂർ: ഡെങ്കിപ്പനിക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. പനിയോടൊപ്പം തലവേദന, കണ്ണിനു പിറകിലെ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകൾ വഴി പകരുന്ന ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. തുടർച്ചയായ ഛർദി, വയറുവേദന, ശരീരഭാഗങ്ങളിൽനിന്ന് രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കൽ, ശരീരം തണുത്ത് മരവിക്കുക,ശരീര തളർച്ച, രക്തസമ്മർദം വല്ലാതെ താഴുക, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. സ്വയം ചികിത്സ ഒഴിവാക്കേണ്ടതാണ്. മേൽ പറഞ്ഞ പല ലക്ഷണങ്ങളും കോവിഡിെൻറകൂടി ലക്ഷണമായതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. പനി മാറിയാലും മൂന്നുനാലു ദിവസം കൂടി സമ്പൂർണവിശ്രമം തുടരണം, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളം കുടിക്കുന്നത് നല്ലതാണ്. ഡെങ്കിപ്പനി ബാധിതർ ഉറങ്ങുന്നത് കൊതുകുവലക്കുള്ളിൽ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായാൽ മാരകമാകാനുള്ള സാധ്യത കൂടുതലായതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
കൊതുകുകളെ നിയന്ത്രിച്ച് രോഗത്തെ പ്രതിരോധിക്കാം
കടുങ്ങല്ലൂർ: ഈഡിസ് കൊതുക് നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാർഗം. വീട്ടിലും വീടിനു സമീപവുമാണ് ഇവ പ്രജനനം നടത്തുന്നത്. വെള്ളം സംഭരിച്ചുെവച്ചിരിക്കുന്ന പാത്രങ്ങൾ, വലിച്ചെറിയുന്ന ചിരട്ടകൾ, പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, റഫ്രിജറേറ്ററിെൻറ അടിഭാഗത്തെ ട്രേ, മണി പ്ലാൻറുകൾ, ചെടികളുടെ അടിയിൽ െവച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞ ടയറുകൾ, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്സെ്റ്റിക് ഷീറ്റുകൾ, ടാർപോളിൻ, റബർ പാൽ സംഭരിക്കുന്ന ചിരട്ടകൾ, കമുങ്ങിൻ പാളകൾ, നിർമാണസ്ഥലങ്ങളിലെ ടാങ്കുകൾ, വീടിെൻറ ടെറസ്, സൺേഷഡ്, പാത്തികൾ എന്നിവിടങ്ങളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഇത് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.