കോവിഡ്: വാക്സിൻ കേന്ദ്രങ്ങളിൽ തർക്കം
text_fieldsആലുവ: എടത്തല ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കോവിഡ് പ്രതിരോധിക്കുന്നതിനുള്ള വാർഡ്തല പ്രത്യേക യോഗം ചേർന്നു. വാർഡ് അംഗം എൻ.എച്ച്. ഷെബീർ അധ്യക്ഷത വഹിച്ചു. മൂന്നാം വാർഡ് അംഗം ഷൈനി ടോമി, എടത്തല എസ്.ഐ ഇസ്മായിൽ, ബിനീഷ്, രാഷ്ട്രീയ പാർട്ടി നേതാക്കളായ ജോമോൻ, ടോമി വടശേരി, സുലൈമാൻ, സലാം തെക്കേഅടുക്കാലി, സെയ്ദുമുഹമ്മദ്, ദിവ്യ, ജിമ്മി മൈക്കിൾ, പേങ്ങാട്ടുശ്ശേരി ജമാഅത്ത് പ്രസിഡൻറ് ഷംസുദ്ദീൻ കിഴക്കേടത്ത്, മുള്ളക്കുഴി താജുൽഇസ്ലാം പ്രസിഡൻറ് അബൂബക്കർ ആശാരിക്കുടി, ചുണങ്ങംവേലി സെൻറ് ജോസഫ് ചർച്ച് പ്രതിനിധി വിൽസൺ പോൾ കണിയോടിക്കൽ, താജുൽഇസ്ലാം മദ്റസ പ്രതിനിധി ശംസു പഴയിടത്ത്, വിവിധ റെസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികളായ ബാബു കണിയോടിക്കൽ, അബ്ബാസ് എടക്കാട്ടിൽ, അജിതൻ പലേക്കാട്ടിൽ, സത്താർ, നസീർ മനയിൽ, ചാരിറ്റി സംഘടന പ്രതിനിധികളായ അബ് ദുൽകരീം തങ്ങളത്ത്, മുഹമ്മദാലി ഞാറ്റുവീട്ടിൽ, ഷിബു മുള്ളക്കുഴി, ഷെഫീഖ് മനയിൽ, ഹാരിസ് കൊല്ലംകുടി, അൽഹിന്ദ് സ്കൂൾ പ്രതിനിധി അലി കാളംബ്ലായി, രാജഗിരി ആശുപത്രി പ്രതിനിധി സുധി, വ്യാപാരി വ്യവസായി ചുണങ്ങംവേലി യുനിറ്റ് പ്രിസിഡൻറ് ജെയിംസ് പാലക്കൽ, ട്രഷറർ ബേബി തെക്കിനേൻ, വാർഡ്തല ജാഗ്രത സമിതി അംഗങ്ങൾ, അംഗൻവാടി വർക്കർ ടി.വി. സൂസൻ, എ.ഡി.എസ് അംഗം റെഫിയത്ത്, സമൂഹിക പ്രവർത്തകൻ മുഹമ്മദാലി തേർമോളത്ത്, പരീത് കളർലാൻഡ് എന്നിവർ പങ്കടുത്തു.
വാർഡിലെ നിലവിലെ സാഹചര്യങ്ങൾ യോഗം വിലയിരുത്തി. മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാൻ യോഗം തീരുമാനിച്ചു.
വാക്സിൻ ക്ഷാമം: ആരോഗ്യകേന്ദ്രങ്ങളിൽ തർക്കങ്ങൾക്കിടയാക്കുന്നു
പറവൂർ: കോവിഡ് വാക്സിൻ ക്ഷാമംമൂലം ആരോഗ്യ കേന്ദ്രങ്ങളിൽ തർക്കം പതിവാകുന്നു. താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ ദിവസം എത്തിയ വാക്സിൻ വെള്ളിയാഴ്ച കുറച്ചുപേർക്ക് നൽകിയതോടെ തീർന്നു. രോഗവ്യാപന ഭീതിമൂലം കൂടുതൽ പേർ വാക്സിൻ എടുക്കാൻ ആശുപത്രിയിൽ എത്തിയിരുന്നു.
ഇവരിൽ പലരും കുത്തിവെപ്പെടുക്കാൻ കഴിയാതെ മടങ്ങി. രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നവർക്ക് സർക്കാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയ വിവരം അറിയാതെ ഒട്ടേറെപ്പേർ എത്തി. വാക്സിൻ കിട്ടാതിരുന്നതോടെ പലരും അധികൃതരുമായി വാക്തർക്കങ്ങളിൽ ഏർപ്പെട്ടത് ബഹളത്തിന് വഴിവെച്ചു.
പലരും കുടുംബസമേതംതന്നെ വാക്സിൻ എടുക്കാനെത്തുന്നത് ആശുപത്രിയിൽ തിരക്ക് വർധിക്കാൻ ഇടയാക്കി. ശനിയാഴ്ചയും വാക്സിൻ ലഭ്യമാകുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. രണ്ടാംഡോസ് കൃത്യസമയത്ത് എടുക്കാൻ കഴിയുമോയെന്ന കാര്യത്തിൽ പലർക്കും ആശങ്കയുണ്ട്. കോവിഡ് പോസിറ്റിവാണോ എന്നറിയാൻ സ്രവപരിശോധനക്ക് എത്തുന്നവരുടെ എണ്ണവും കൂടുതലാണ്. വെള്ളിയാഴ്ച മാത്രം താലൂക്ക് ആശുപത്രിയിൽ അഞ്ഞൂറോളം പേർ സ്രവപരിശോധന നടത്തി. ആൻറിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റുകൾ നടത്തുന്ന വി.ടി.എമ്മിനും ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും വാക്സിൻ ഇല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.