കുഞ്ഞുമുഹമ്മദ് @ 84 കൃഷിയാണ് ജീവിതം
text_fieldsആലുവ: കൃഷിയെ സ്നേഹിക്കുന്ന കുഞ്ഞുമുഹമ്മദ് 84െൻറ നിറവിലും മണ്ണിനെ പൊന്നണിയിക്കുന്ന തിരക്കിലാണ്. ആലുവ ചാലക്കൽ കിഴക്കേ താഴത്ത് തെക്കേമാലിൽ കുഞ്ഞുമുഹമ്മദ് 13ാം വയസ്സിൽ തുടങ്ങിയതാണ് കൃഷി.
തനിക്ക് ഒരുവയസ്സുള്ളപ്പോൾ പിതാവ് മരിച്ചു. പഠനത്തോടൊപ്പമാണ് അമ്മാവന്മാരുടെ കൂടെ കൃഷിപ്പണിക്ക് ഇറങ്ങുന്നത്. അന്ന് കൂടുതൽ നെൽകൃഷിയായിരുന്നു.
നിലവിൽ ചാലക്കൽ പാടത്ത് ഒരേക്കറിൽ കൂടുതൽ സ്ഥലങ്ങളിൽ കൃഷിചെയ്യുന്നു. പ്രധാനമായും കപ്പയും വാഴയുമാണ് കൃഷിചെയ്യുന്നത്.
ഇടവേളയായി പയറും വെണ്ടയും കൃഷി ചെയ്യാറുണ്ട്. പ്രഭാത നമസ്കാരത്തിനുശേഷം സൈക്കിളിൽ രാവിലെ ഏേഴാടെ മകൻ മൂസയുമായി കൃഷിയിടത്തിൽ എത്തും.
ഒരുവിധം പണികളെല്ലാം രണ്ടുപേരുംകൂടിയാണ് ചെയ്യുന്നത്. മൂസയെക്കൂടാതെ മറ്റ് നാലുമക്കളുടെ പിന്തുണയും കുഞ്ഞുമുഹമ്മദിനുണ്ട്. വാർധക്യസഹജമായ കാൽമുട്ടുവേദനയും മറ്റ് പ്രശ്നങ്ങളും അലട്ടുന്നുണ്ടെങ്കിലും കൃഷി ഉപക്ഷിക്കാൻ കുഞ്ഞുമുഹമ്മദ് തയാറല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.