വികസന ചിറകിലേറി കുട്ടമശ്ശേരി സ്കൂൾ
text_fieldsബയോ മാത്സ് ഡിവിഷൻ യാഥാർഥ്യമാകും
2016 ൽ ഹയർസെക്കൻഡറി അനുവദിച്ചെങ്കിലും പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ച് വരികയായിരുന്നു. കിഫ്ബി നിർമിക്കുന്ന ആധുനിക ബ്ലോക്ക് കൂടി യാഥാർഥ്യമാകുന്നതോടെ ബയോമാത്സ് ഡിവിഷൻ ആരംഭിക്കാനാകും. മറ്റ് വിഭാഗങ്ങളിൽ കൂടുതൽ ബാച്ചുകളും ലഭ്യമായേക്കും.
ഹയർ സെക്കൻഡറി കെട്ടിട നിർമാണം അവസാന ഘട്ടത്തിൽ
കുട്ടമശ്ശേരി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിനായി നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിെൻറ പണികൾ അവസാന ഘട്ടത്തിലാണ്. ക്ലാസ് മുറികളും ആധുനിക ലാബ് സൗകര്യങ്ങളുമുള്ള ഇരുനിലക്കെട്ടിടമാണ് പൂർത്തിയാകുന്നത്. ഈ മന്ദിരം പൂർത്തിയാകുന്നതോടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ സ്കൂളിെൻറ മുഖഛായ മാറുകയാണ്.
ജില്ലയിൽ കൂടുതൽ ഭിന്നശേഷിക്കാർ പഠിക്കുന്ന സ്കൂൾ
ജില്ലയിലെ തന്നെ കൂടുതൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ പഠിക്കുന്ന സ്കൂളാണിത്. കാഴ്ച പരിമിതരായ നിരവധി വിദ്യാർഥികൾ ഇവിടെയുണ്ട്. കീഴ്മാട് അന്ധവിദ്യാലയത്തിലെ കുട്ടികളുടെ തുടർപഠന കേന്ദ്രം കൂടിയാണിത്. വെള്ളപ്പൊക്കത്തിൽ സ്പെഷൽ കെയർ സെൻററിെൻറ പ്രവർത്തനം നിലച്ചത് സ്കൂളിനും വിവിധ ജില്ലകളിൽ നിന്നും സ്കൂളിനെ ആശ്രയിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വലിയ പ്രതിസന്ധിയായിരുന്നു. ഇതേ തുടർന്ന് ടെക്നോ ഉന്നതി പദ്ധതിയുടെ ഭാഗമായി ആധുനിക സാങ്കേതിക സൗകര്യങ്ങൾ ഉൾെപ്പടെ സെൻറർ പൂർണമായും നവീകരിച്ചു. ശീതീകരിച്ച കമ്പ്യൂട്ടർ ലാബിലും സയൻസ് ലാബിലും ലൈബ്രറിയിലും ആധുനിക സാങ്കേതിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ടിങ്കറിങ് ലാബ്
ആധുനികസൗകര്യങ്ങളോട് കൂടിയ ടിങ്കറിങ് ലാബും കെട്ടിടവും സ്കൂളിെൻറ നിലവാരം ഉയർത്തിയിട്ടുണ്ട്. കീഴ്മാട് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ വിദ്യാർഥികൾക്ക് ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, മറ്റ് ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസമേഖലയിൽ ഫലപ്രദമായ പരിശീലനം നേടുന്നതിനായി രൂപകൽപന ചെയ്തതാണിത്. ടിങ്കറിങ് ലാബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ച് ഇലക്ട്രോണിക്സ് ആൻഡ് റോബോട്ടിക്സ് ടെക് ഫെസ്റ്റും നടത്തിയിരുന്നു. ലാബ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷ കേരളം ജില്ല കോഓഡിനേറ്റർ ഉഷ മാനാട്ട് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എം.ജെ. ജോമി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.