തുമ്പിച്ചാലിൽ വീണ്ടും താമര വിരിഞ്ഞു; 15 വർഷങ്ങൾക്ക് ശേഷം
text_fieldsകീഴ്മാട്: ജില്ലയിലെ വലിയ തടാകങ്ങളിലൊന്നായ തുമ്പിച്ചാലിൽ വീണ്ടും താമര വിരിഞ്ഞു. 15 വർഷങ്ങൾക്ക് ശേഷമാണ്, പ്രകൃതി മനോഹരമായ തടാകത്തിെൻറ സൗന്ദര്യത്തിന് മാറ്റുകൂട്ടി താമര വിരിഞ്ഞത്. ഒരു കാലത്ത് വെള്ളത്താമരകളും ആമ്പലുകളും നിറഞ്ഞ തടാകമായിരുന്നു തുമ്പിച്ചാൽ. എന്നാൽ, 2004 ൽ തുമ്പിച്ചാൽ അളന്നുതിരിച്ച് ചളിയും പുല്ലുമെല്ലാം മാറ്റിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിപ്പോൾ താമരയെല്ലാം നശിച്ചിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഇപ്പോൾ വീണ്ടും വിരിഞ്ഞത്.
കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് സതീലാലുവിന്റെ നേതൃത്വത്തിൽ സെക്രട്ടറി നവാസ്, പഞ്ചായത്ത് അംഗങ്ങളായ രജീഷ് , കൃഷ്ണകുമാർ, ക്ലർക്കുമാരായ ശ്രീജിത് ,ശ്രീകുമാർ എന്നിവർ കേരളത്തിലെ ഏറ്റവും വലിയ താമരകൃഷി ഇടമായ തിരുനാവായയിലെ താമര ഹാജി എന്ന് വിളിക്കുന്ന മൊയ്തീൻ ഹാജിയുടെ താമരപ്പാടം സന്ദർശിക്കുകയും അവിടെ നിന്നുള്ള താമരവള്ളികൾ തുമ്പിച്ചാലിൽ നിക്ഷേപിക്കുകയായിരുന്നു. ഇവ വേര് പിടിച്ച് തുമ്പിച്ചാലിൽ പടർന്നുകൊണ്ടിരിക്കുന്നു.
ഇപ്പോൾ നിരവധി താമരപൂക്കൾ വിരിഞ്ഞിട്ടുണ്ട്. പഞ്ചായത്തിെൻറ ശ്രമഫലമായി കേന്ദ്ര ഉൾനാടൻ ജലഗതാഗത വകുപ്പിെൻറയും ടൂറിസം വകുപ്പിെൻറയും അടക്കം നിരവധി പദ്ധതികളാണ് തുമ്പിച്ചാലിൽ ആരംഭിക്കാൻ ഇരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.