കുടുംബശ്രീയെ അടുത്തറിഞ്ഞും സദ്യയുണ്ടും മേഘാലയ സംഘം
text_fieldsആലുവ: കുടുംബശ്രീയെ അടുത്തറിഞ്ഞും സദ്യയുണ്ടും മേഘാലയ സംഘം. കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനത്തെക്കുറിച്ചും കുടുംബശ്രീയെക്കുറിച്ചും പഠിക്കാനായാണ് മേഘാലയയിലെ വിവിധ ജില്ലകളിൽ നിന്നുള്ള പ്രസിഡൻറുമാരുടെയും സെക്രട്ടറിമാരുടെയും ഓഫിസർമാരുടെയും 22 പേരടങ്ങുന്ന സംഘം ചൂർണിക്കര പഞ്ചായത്തിലെത്തിയത്.
മൂന്നുദിവസങ്ങളിലായി ചൂർണിക്കര പഞ്ചായത്ത് കമ്മിറ്റിയിലും കൃഷിഭവൻ, എസ്.പി.ഡബ്ല്യു എൽ.പി സ്കൂൾ, കൊടികുത്തുമല അംഗൻവാടി, ഹെൽത്ത് സെൻറർ, വെറ്ററിനറി ആശുപത്രി, ആയുർവേദ ഡിസ്പെൻസറി, കുടുംബശ്രീ സി.ഡി.എസ് ഓഫിസ്, തൊഴിലുറപ്പ് ഓഫിസ്, ബഡ്സ് സ്കൂൾ, ജനകീയ ഹോട്ടൽ, കൂൺകൃഷി, തൊഴിലുറപ്പ് തൊഴിലാളികൾ പണിയെടുക്കുന്ന കുന്നത്തേരിയിലെ കൃഷിയിടം എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. പഞ്ചായത്ത് അംഗങ്ങളുമായി സംഘം കൂടിക്കാഴ്ചയും നടത്തി. മേഘാലയ സംഘത്തെ താലപ്പൊലിയോടെ സ്വീകരിച്ചു. പഞ്ചായത്ത് ഹാളിൽ ശിങ്കാരിമേളം, തിരുവാതിര എന്നിവ നടത്തി. ജില്ലയിൽ ചൂർണിക്കര പഞ്ചായത്തിലും കരുമാല്ലൂർ പഞ്ചായത്തിലുമാണ് 44 അംഗ സംഘം സന്ദർശനം നടത്തിയത്. ഒരിക്കലും മറക്കാൻപറ്റാത്ത സ്നേഹവും സഹകരണവും തങ്ങൾക്ക് നൽകിയെന്നും വില്ലേജ് പ്രസിഡൻറ് അതുൽ ഹാജോംഗും സെക്രട്ടറി മോത്തൻസൺ സാങ്മയും പറഞ്ഞു. പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിലായിരുന്നു സ്വീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.