മെട്രോയുടെ തണൽമരങ്ങൾ വെട്ടിനശിപ്പിക്കുന്നു; പുൽതകിടികൾക്ക് തീയിടുന്നു
text_fieldsആലുവ: മെട്രോയുടെ തണൽമരങ്ങൾ വെട്ടിനശിപ്പിക്കുന്നത് വ്യാപകമാകുന്നു. പുൽതകിടികൾ തീയിട്ട് നശിപ്പിക്കുന്നുമുണ്ട്. മാർക്കറ്റ് പരിസരത്താണ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ പതിവായത്. എട്ട് കോടിയോളം രൂപ ചെലവഴിച്ച് ബൈപാസ് മേൽപാലത്തിനടിയിലും സർവിസ് റോഡുകളിലുമാണ് മെട്രോ സൗന്ദര്യവത്കരണം നടത്തിയത്.
തണൽമരങ്ങളും പുൽതകിടികളും പൂന്തോട്ടങ്ങളുമായിരുന്നു കൂടുതലും. എന്നാൽ, ഇത് സംരക്ഷിക്കാൻ നഗരസഭ താൽപര്യം കാണിക്കുന്നില്ല. അതിനാൽതന്നെ ചില വ്യാപാരികളും ലോറിക്കാരും തങ്ങൾക്ക് തടസ്സമാകുന്ന തണൽമരങ്ങൾ നശിപ്പിക്കുകയായിരുന്നെന്നാണ് ആക്ഷേപം. വാഹനങ്ങൾ കയറ്റിയും മറ്റുമാണ് പുൽതകിടികളും പൂന്തോട്ടങ്ങളും നശിപ്പിക്കുന്നത്. ഇതിനുപുറമെ മരങ്ങളുടെ ചുവട്ടിലും പുൽതകിടികളിലും തീയിടുന്നതും പതിവാണ്. മേൽപാലത്തിന് കീഴിൽ തമ്പടിക്കുന്ന നാടോടികളും യാചകരും തീയിടാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.