എടയാറിൽ ഖര മാലിന്യ പ്ലാൻറിനെതിരെ പ്രതിഷേധം ശക്തമാക്കും -മുസ്ലിം യൂത്ത് ലീഗ്
text_fieldsകടുങ്ങലൂർ: ജനവാസ മേഖലയായ എടയാറിൽ ഖര മാലിന്യ പ്ലാൻറ് സ്ഥാപിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാൻ മുസ്ലിം യൂത്ത് ലീഗ് കടുങ്ങലൂർ പഞ്ചായത്ത് നേതൃത്വ കൺവെൻഷൻ തീരുമാനിച്ചു.
വ്യവസായ മലിനീകരണംകൊണ്ട് ഏറെ ദുരിതമനുഭവിക്കുന്നവരാണ് എടയാർ, മുപ്പത്തടം പ്രദേശങ്ങളിലുള്ളവർ. ഇവിടെ മാലിന്യ പ്ലാൻറ് സ്ഥാപിക്കുന്നതിലൂടെ സർക്കാർ ജനങ്ങള വെല്ലുവിളിക്കുകയാണ്. മാലിന്യ പ്ലാന്‍റിനെതിരെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികൾ ആവിഷ്ക്കരിക്കാൻ യോഗം തീരുമാനിച്ചു.
മുസ്ലിം ലീഗ് ജില്ല കൗൺസിൽ അംഗം പി.എ.ഷാജഹാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷാജഹാൻ മുപ്പത്തടം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് സി.കെ.ബീരാൻ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് അംഗം എം.കെ.ബാബു സൗഹാർദ്ദ പ്രതിനിധിയായി പങ്കെടുത്തു.
യൂത്ത് ലീഗ് വൈസ് പ്രസിഡൻറുമാരായ ഷറഫ് പുക്കാടൻ, ഫാസിൽ ഉളിയന്നൂർ, ഫിറോസ് കണിയാംകുന്ന്, സെക്രട്ടറിമാരായ ഷിയാസ് എടയാർ, മുനീർ പറമ്പത്ത്, അബീഷ് കയൻറിക്കര, നേതാക്കളായ കെ.എ.ഷുഹൈബ്, നൗഷാദ് തച്ചവള്ളത്ത്, ലത്തീഫ് മണ്ണാറത്തറ, ഷിഹാബ് ഉളിയന്നൂർ, ഹാക്കിബ്, സമദ് മുപ്പത്തടം, സുധീർ എരമം, അൻസാർ എരമം, ഷംസുദ്ധീൻ കയൻറിക്കര, ഷഫീർ ഏലൂക്കര, സിദ്ധിഖ് കോട്ടിലാൻ, അസ്ലം ചങ്ങിണിക്കോടത്ത്, ഫൈസൽ ഉളിയന്നൂർ എന്നിവർ സംസാരിച്ചു. മുസ്ലിം യൂത്ത് ലീഗ് കടുങ്ങല്ലൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി താജുദ്ദീൻ ഏലൂക്കര സ്വാഗതവും ട്രഷറർ സിറാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.