വാട്ടർ അതോറിറ്റിയുടെ അനാസ്ഥ; പൈപ്പ് പൊട്ടലോട് പൊട്ടൽ
text_fieldsആലുവ: ചെമ്പകശ്ശേരി പുഴയോരത്ത് പൈപ്പ് പൊട്ടൽ സ്ഥിരം പ്രതിഭാസം. ഇന്നലെയും പൈപ്പ്ലൈൻ പൊട്ടി പുഴപോലെ റോഡിലൂടെ കുടിവെള്ളെമാഴുകി. ആലുവ ജലശുചീകരണ ശാലക്കു സമീപമാണ് പൈപ്പ് പൊട്ടൽ പൊട്ടൽ പതിവായിരിക്കുന്നത്. വാട്ടർ അതോറിറ്റിയുടെ അനാസ്ഥയാണ് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ജല ശുചീകരണശാലയുടെ കിഴക്ക് ഭാഗത്ത് പെരിയാർ തീരത്തെ ചെമ്പകശ്ശേരി ബൈലെയിൻ റോഡുകളിലാണ് പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകൽ പതിവായത്. പൊട്ടിയ പൈപ്പ്ലൈൻ ശരിയാക്കുന്നതിനായി പലപ്പോഴും മെയിൻ ലെയിൻ അടച്ചിടേണ്ടിവരും. അതോടെ, ആലുവ നഗരസഭയുടെ കിഴക്കൻ പ്രദേശത്തും കീഴ്മാട് പഞ്ചായത്തിന്റെ പടിഞ്ഞാറുഭാഗത്തുമുള്ള നൂറുകണക്കിന് വീട്ടുകാർക്ക് കുടിവെള്ളം മുടങ്ങും. പതിറ്റാണ്ടുകൾ പഴക്കമുള്ള കാലഹരണപ്പെട്ട പൈപ്പ്ലൈനും പമ്പ് ഹൗസിൽ നിന്നുള്ള പ്രഷറുമാണ് പൈപ്പ് പൊട്ടലിന് കാരണം. പൈപ്പ്ലൈൻ നന്നാക്കുന്നതിനായി, പുനരുദ്ധരിച്ച റോഡുകൾ കുത്തിപ്പൊളിക്കുകയാണ്. ഇതുമൂലം റോഡുകളും താറുമാറായി. കാലപ്പഴക്കം ചെന്ന പൈപ്പ് ലൈൻ പൂർണമായും മാറ്റിസ്ഥാപിച്ചാലേ ഇതിന് പരിഹാരമുണ്ടാകുകയുള്ളൂ. ഇത് സംബന്ധിച്ച് വാർഡ് കൗൺസിലർ ലത്തീഫ് പുഴിഞ്ഞറയുടെ നേതൃത്വത്തിൽ വാട്ടർ അതോറ്റിറ്റിക്കും നഗരസഭക്കും നിവേദനം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.