കൃഷി ഭവനിൽ ജീവനക്കാരില്ല ; കർഷകർ ദുരിതത്തിൽ
text_fieldsആലുവ: കൃഷി ഭവനിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് കർഷകരെ ദുരിതത്തിലാക്കുന്നു. ജില്ലയുടെ നെല്ലറയായ കരുമാലൂർ പഞ്ചായത്തിന്‍റെ കീഴിലുള്ള കൃഷി ഭവനിലാണ് ആവശ്യമായ ജീവനക്കാർ ഇല്ലാത്തത്. ഇതുമൂലം വിവിധ ആവശ്യങ്ങൾക്കെത്തുന്ന കർഷകർ വലയുകാണ്. കൃഷിഭവന്‍റെ കീഴിൽ മൂന്ന് പാടശേഖര സമിതിയിൽ നെൽകൃഷി ചെയ്ത കർഷരുടെ ആനുകൂല്യത്തിനുള്ള അപേക്ഷകൾ കെട്ടി കിടക്കുകയാണെന്ന് ആക്ഷേപമുണ്ട്.
സ്‌ഥിരമായുള്ള ജീവനക്കാരിയെ ലൈഫ് പദ്ധതിയുടെ സർവേ ജോലിക്ക് നിയോഗിക്കാൻ നീക്കമുള്ളതായും ആരോപിക്കപ്പെടുന്നു. ഇതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം കരുമാലൂർ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി സലാം കൊടിയൻ ആവശ്യപെട്ടു. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ പഞ്ചായത്ത് ഭരണ സമിതി നടിപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.