പ്രളയത്തെ അതിജീവിച്ച 'കാവിൽ' അലങ്കാര മത്സ്യകൃഷി തിരിച്ചെത്തുന്നു
text_fieldsആലുവ: പ്രളയത്തെ അതിജീവിച്ച 'കാവിൽ' അലങ്കാര മത്സ്യകൃഷി ഉണർവേകി തിരിച്ചുവരവിന്‍റെ പാതയിൽ. അലങ്കാര മത്സ്യകൃഷിയുടെ ഉൽപാദനവും വിപണനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാറിന്‍റെ കേരള അക്വ വെഞ്ചേഴ്സ് ഇൻറർനാഷനൽ ലിമിറ്റഡ് (കാവിൽ) അലങ്കാര മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് ആറ് അക്വ ഹബുകളാണ് കടുങ്ങല്ലൂരിൽ നിർമിച്ചത്.
എന്നാൽ, ഇവക്ക് പ്രളയത്തിൽ കേടുപാടുകൾ സംഭവിക്കുകയായിരുന്നു. പ്രളയത്തെ അതിജീവിച്ച സ്ഥാപനത്തിന്‍റെ തിരിച്ചുവരവിനായി റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഭൂരിഭാഗവും നവീകരിച്ചു. സർക്കാർ നിർദേശമനുസരിച്ച് അക്വ ഹബുകൾ സംരംഭകർക്ക് അലങ്കാര മത്സ്യ വിപണനത്തിനായി വാടക ഈടാക്കി ലഭ്യമാക്കും.
കമ്പനിയുടെ റീട്ടെയിൽ ഔട്ട്ലറ്റിൽ പ്രവൃത്തിദിനങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ അലങ്കാരമത്സ്യങ്ങൾ ലഭിക്കും. മത്സ്യത്തീറ്റ, അക്വേറിയം ടാങ്കുകൾ, ബൗളുകൾ, അക്വേറിയം അനുബന്ധ ഉപകരണങ്ങൾ, അക്വേറിയം സസ്യങ്ങൾ എന്നിവയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.