Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2023 12:06 PM IST Updated On
date_range 23 Jan 2023 12:06 PM ISTപൊലീസ് പ്രത്യേക പരിശോധന; എറണാകുളം റൂറൽ ജില്ലയിൽ ഒറ്റ ദിവസം 700ഓളം കേസ്
text_fieldsbookmark_border
ആലുവ: റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒറ്റ ദിവസം 700 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി കാപ്പ ഉൾെപ്പടെ ചുമത്തി 150 ഓളം പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന്, അനധികൃത മദ്യവിൽപന, നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന, ഗതാഗത നിയമലംഘനം, ചൂതാട്ടം, അനധികൃത മണ്ണ് കടത്ത് തുടങ്ങിയ കുറ്റങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
ലോഡ്‌ജുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തി. കാപ്പ ലംഘനങ്ങൾ നടക്കുന്നുണ്ടോയെന്ന് അന്വേഷണം നടത്തി. അഞ്ച് സബ് ഡിവിഷനുകളിൽ 34 സ്റ്റേഷനുകളിലായി പ്രത്യേകം സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ശനിയാഴ്ച വൈകീട്ട് നാല് മുതൽ ഞായറാഴ്ച പുലർച്ച ഒന്നു വരെയാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story