ക്വാറന്‍റീൻ ലംഘിക്കുന്നവർക്കെതിരെ നടപടിയുമായി പൊലീസ്
text_fieldsആലുവ: ക്വാറന്‍റീൻ ലംഘകർക്കെതിരെ ശക്തമായ നടപടിയുമായി റൂറൽ ജില്ല പൊലീസ്. ക്വാറന്‍റീനിൽ കഴിയാൻ നിഷ്ക്കർശിച്ചിട്ടുള്ളവർ അത് ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി പരാതി ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു.
ഇവരെ കണ്ടുപിടിക്കുന്നതിന് 34 സ്റ്റേഷനുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. കൂടാതെ സ്റ്റേഷനുകളിൽ ബൈക്ക് പട്രോളിങ് സംഘവും ഉണ്ട്. ക്വാറന്‍റീൻ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി വിവരം ലഭിച്ചാൽ ജില്ല പൊലീസ് ആസ്ഥാനത്തെ കോവിഡ് കൺട്രോൾ റൂമിലോ, സമീപത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കാം.
ഇവർക്കെതിരെ കേരള എപ്പിഡമിക്ക് ഡിസീസ് ഓർഡിനൻസ് പ്രകാരം നടപടി സ്വീകരിക്കുമെന്ന് എസ്.പി പറഞ്ഞു. കൂടാതെ ആരോഗ്യ വിഭാഗവും, പഞ്ചായത്തും പോലിസും ചേർന്ന് ഇവരെ ഡി.സി.സികളിലേക്കാ എഫ്.എൽ.ടി.സികളിലേക്കോ മാറ്റും. കൃത്യമായി ക്വാറന്‍റീനിൽ കഴിയുകയെന്നത് ഓരോ പൗരന്‍റെയും കടമയാണെന്നും ഇത് കൃത്യമായി പാലിക്കുന്നതോടെ രോഗവ്യാപനം തടയാൻ കഴിയുമെന്നും എസ്.പി പറഞ്ഞു. സമീപ ദിവസങ്ങളിൽ റൂറൽ ജില്ലയിൽ ക്വാറന്റൈൻ നിബന്ധനകൾ ലംഘിച്ച 38 പേർക്കെതിരെ നടപടി എടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.