ആലുവയിൽ `ട്രിപ്ൾ പൂട്ടിട്ട് പൊലീസ്'
text_fieldsആലുവ: ട്രിപ്ൾ ലോക്ഡൗണിൽ റൂറൽ ജില്ലയിൽ കർശന പരിശോധന. ജില്ല അതിർത്തികൾ പൂർണമായും അടച്ചു.
അത്യാവശ്യ സർവിസുകളെ മാത്രമേ അനുവദിക്കുന്നുള്ളൂ. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിെൻറ നേതൃത്വത്തിൽ ഡ്രോൺ പറത്തി നിരീക്ഷണം നടത്തി. ആലുവയിലും പരിസരത്തുമാണ് ഡ്രോൺ നിരീക്ഷണം ആരംഭിച്ചത്.
നിയമലംഘനം കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം വ്യാപിപ്പിച്ചതായി എസ്.പി പറഞ്ഞു. 2000 പൊലീസ് ഉദ്യോഗസ്ഥരാണ് നിരത്തുകളിൽ പരിശോധന നടത്തുന്നത്. ഓരോ വാഹനവും നിർത്തി പരിശോധിച്ചുമാത്രമാണ് കടത്തിവിടുന്നത്. അത്യാവശ്യമല്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് എടുക്കുന്നത്. തീവ്ര രോഗവ്യാപനം ഉള്ള പ്രദേശങ്ങൾ അടച്ചുകെട്ടി പൊലീസ് കാവൽ ഏർപ്പെടുത്തി. കെണ്ടയ്ൻമെൻറ് സോണിലേക്കും പുറത്തേക്കും ആളുകളെ പ്രവേശിപ്പിക്കുന്നില്ല.
നിയന്ത്രണങ്ങൾ ലംഘിച്ചതിന് തിങ്കളാഴ്ച 145 പേർക്കെതിരെ കേസെടുത്തു. 60പേരെ അറസ്റ്റ് ചെയ്തു. 65 വാഹനങ്ങൾ കണ്ടുകെട്ടി. മാസ്ക് ധരിക്കാത്തതിന് 450 പേർക്കെതിരെയും സാമുഹിക അകലം പാലിക്കാത്തതിന് 345 പേർക്കെതിരെയും നടപടിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.