മരണപ്പാച്ചിൽ; സ്വകാര്യ ബസ് പോസ്റ്റിൽ ഇടിച്ച് നിന്നു
text_fieldsആലുവ: മരണപ്പാച്ചിൽ സ്വകാര്യ ബസ് പോസ്റ്റിൽ ഇടിച്ച് നിന്നു ദുരന്തം ഒഴിവായി ആലുവ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് പോസ്റ്റിൽ ഇടിച്ച് നിന്നു. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിൽ തായീസ് വെഡിങ് കലക്ഷന് മുന്നിലാണ് അപകടം. ചൊവ്വാഴ്ച വൈകീട്ട് 6.20 ഓടെയാണ് സംഭവം.
പമ്പ് കവല ഭാഗത്തുനിന്ന് അമിത വേഗത്തിൽ പാഞ്ഞ സിറ്റി ബസാണ് അപകടമുണ്ടാക്കിയത്. ഇതിനിടയിൽ ഒരു സ്കൂട്ടറിലും തട്ടിയിരുന്നു. സ്കൂട്ടർ ബസിനടിയിലേക്ക് മറിഞ്ഞെങ്കിലും യാത്രക്കാരൻ ചാടി മാറിയതിനാൽ രക്ഷപ്പെട്ടു. ഈ ഭാഗത്ത് കാൽനടയാത്രക്കാർ എപ്പോഴും ഉണ്ടാകാറുണ്ട്.
എന്നാൽ, അപകട സമയത്ത് ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അപകടത്തിൽ കേബിൾ പോസ്റ്റ് ഒടിഞ്ഞു. സിറ്റി ബസുകളുടെ മരണപ്പാച്ചിൽ നഗരത്തിൽ നിരന്തരം അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ഇതേ റോഡിൽ അപകടമുണ്ടായിരുന്നു.
അമിതവേഗത്തിലെത്തിയ സിറ്റി ബസ് മുന്നിൽ പോയ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന അച്ഛനും മകനും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അപകടങ്ങൾ വർധിച്ചിട്ടും പൊലീസോ മോട്ടോർ വാഹന ഉദ്യോഗസ്ഥരോ യാതൊരു നടപടിയും എടുക്കുന്നില്ല. ബസുകാർക്കെതിരെ പ്രതികരിക്കുന്നവരെ ഗുണ്ടകൾ ഉൾപ്പെടുന്ന തൊഴിലാളികൾ ഭീഷണിപ്പെടുത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.