പെരിയാർ തീരത്ത് ഇനി വ്യാപാരോത്സവ നാളുകൾ
text_fieldsമണപ്പുറം വ്യാപാരോത്സവത്തിലെ അമ്യൂസ്മെൻറ് പാർക്കിൽ തയാറാക്കിയ ഗുണ കേവ് മാതൃക
ആലുവ: രാവിനെ പകലാക്കുന്ന വ്യാപാരോത്സവ നാളുകളിലേക്ക് പെരിയാർ തീരം. ശിവരാത്രിയോടനുബന്ധിച്ച് നഗരസഭ നടത്തുന്ന വ്യാപാരോത്സവത്തിന്റെ ആഹ്ലാദത്തിലാണ് മണപ്പുറവും നഗരവും. ശിവരാത്രി മുതൽ മൂന്നാഴ്ചയോളം പെരിയാർ തീരത്ത് നടക്കുന്ന വ്യാപാരോത്സവം സമീപ നാടുകളുടെ കൂടി ഉത്സവമാണ്. മണപ്പുറത്ത് നഗരസഭയുടെ സ്ഥലത്ത് മാത്രം നിരവധി വ്യാപാര സ്റ്റാളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനുപുറമെ തറ വിസ്തീർണം അളന്ന് നൂറോളം പേർക്ക് കച്ചവടത്തിനായി നൽകി. ദേവസ്വം ബോർഡിന്റെ മണപ്പുറത്തും സ്റ്റാളുകളുണ്ട്.
നഗരത്തിൽ വിവിധ ഭാഗങ്ങളിൽ റോഡ് സൈഡുകളിലും താൽകാലിക സ്റ്റാളുകൾ ഇടം പിടിച്ചിട്ടുണ്ട്. പ്രധാനമായും പാലസ് റോഡിലായിരിക്കും സ്റ്റാളുകൾ പ്രവർത്തിക്കുന്നത്. ബാങ്ക് കവലക്കും ആശ്രമത്തിനും ഇടയിലായിരിക്കും കൂടുതൽ സ്റ്റാളുകൾ. വ്യാപാര മേളക്ക് കൊഴുപ്പേകുന്ന അമ്യൂസ്മെന്റ് പാർക്കും മൂന്നാഴ്ച പ്രവർത്തിക്കും. ശിവരാത്രിയുടെ ഭാഗമായുള്ള ‘ദ്യശ്യോത്സവം’ ഇക്കുറിയും മണപ്പുറത്ത് സംഘടിപ്പിക്കും. മാര്‍ച്ച് 16ാം തീയതി ആരംഭിക്കാന്‍ കഴിയും വിധമാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.