സ്നേഹസന്ദേശവുമായി സേവികയുടെ കേക്കുകള്‍ ഇക്കുറിയും
text_fieldsആലുവ: ക്രിസ്മസ്, ന്യൂഇയർ ആഘോഷങ്ങൾക്ക് മധുരമേകാൻ സ്നേഹസന്ദേശവുമായി സേവികയുടെ കേക്കുകള്‍ ഇക്കുറിയും. തോട്ടുമുഖത്തെ ശ്രീനാരായണഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണ സേവിക സമാജത്തിെൻറ ബേക്കറിയിലുണ്ടാക്കുന്നതാണ് കേക്കുകള്‍. സാമൂഹികസേവനകേന്ദ്രത്തില് നിര്‍മിക്കപ്പെടുന്നു എന്നതുമാത്രമല്ല, സേവികയുടെ കേക്കുകള്‍ക്ക് സ്വാദേകുന്നത്, കോവിഡ് പ്രതിസന്ധിയുടെ കാലത്തും വൻ വിലക്കുറവിലാണ് വിപണിയിലുള്ളതെന്നതുമാണ്.
നൂറുകണക്കിന് കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ആലുവ തോട്ടുമുഖത്തെ ശ്രീനാരായണഗിരിയിലെ ശ്രീനാരായണ സേവികസമാജം അവരുടെ വീടായിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. സഹോദരന് അയ്യപ്പെൻറ പത്നി പാര്‍വതി അയ്യപ്പെൻറ നേതൃത്വത്തില്‍ 1966 ജൂണിലാണ് സമാജം പ്രവര്‍ത്തനമാരംഭിക്കുന്നത്.
സുമനസ്സുകളുടെ സംഭാവനകള്‍ക്കൊപ്പം കുട്ടികളും പ്രായം ചെന്നവരുമുള്പ്പെട്ട അന്തേവാസികള്‍ വിവിധ ജോലികള്‍ ചെയ്തുണ്ടാക്കുന്ന വരുമാനംകൂടി ഉപയോഗിച്ചാണ് സമാജം മുന്നോട്ടുപോകുന്നത്. തയ്യല്‍കേന്ദ്രം, പ്രിൻറിങ് പ്രസ്, കറിപ്പൊടി യൂനിറ്റ്, ബേക്കറി, ചെറിയ ഷോപ്പിങ് സെൻറര്‍, ഡെയറി ഫാം, കൃഷി എന്നിവ കൂടി ഉള്‍പ്പെട്ടതാണ് പ്രവര്‍ത്തനം. ഇതിനുപുറമെ എല്‍.പി സ്കൂളും ഇംഗ്ലീഷ് മീഡിയം സ്കൂളും ക്രഷറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.