കുട്ടമശ്ശേരിയുടെ തേജസ്സായി സൂര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
text_fieldsആലുവ: ഒരു സംഘം ഗ്രാമീണർ ചേർന്ന് രൂപവത്കരിച്ച ക്ലബ് ആ നാടിെൻറ വെളിച്ചമായി മാറുക. പിന്നീട്, ക്ലബിെൻറ പേര് നാടിെൻറ പേരായി മാറുക. കുട്ടമശ്ശേരിയിൽ പ്രവർത്തിക്കുന്ന സൂര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ പ്രവർത്തന മികവിെൻറ തെളിവാണ്, ക്ലബ് പ്രവർത്തനം ആരംഭിച്ച് അധികമാകും മുമ്പ് തന്നെ ആ പ്രദേശത്തിന് സൂര്യ നഗർ എന്ന പേര് ലഭിച്ചത്. നാല് പതിറ്റാണ്ടിലേറെയായി ഒരു ഗ്രാമത്തിെൻറയാകെ സൂര്യതേജസ്സായി നിലകൊള്ളുകയാണ് ക്ലബ്. 1978ൽ പിറവിയെടുത്ത സൂര്യ ആർട്സ് ക്ലബ് ഇതിനകം ശ്രദ്ദേയമായ നിരവധി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
അതിനുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങളും തേടിയെത്തി. തുടക്കത്തിൽ കെ.സി. കുഞ്ഞു വള്ളോൻ പ്രസിഡന്റും പി.ഐ. സമീരണൻ സെക്രട്ടറിയുമായിരുന്നു. നെഹ്റു യുവകേന്ദ്രയുടെ അഫിലിയേഷൻ ലഭിച്ച ക്ലബ് എന്ന നിലയിൽ നിരവധി പരിപാടികൾക്ക് വേദിയായി. 1990ൽ മന്ത്രി എ. നീലലോഹിതദാസൻ നാടാരാണ് സ്വന്തം കെട്ടിടത്തിലെ പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. അന്നുവരെ കല്യാണി അമ്മ കുന്നെന്നും, ബലിപറമ്പെന്നും കോതേ ലിപറമ്പെന്നുമെല്ലാം അറിയപ്പെട്ടിരുന്ന പ്രദേശം ഇതോടെ സൂര്യനഗർ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങി.
ഡോ. അംബേദ്കർ സ്മാരക ലൈബ്രറി രൂപംകൊണ്ടത് 1991ൽ സൂര്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലാണ്. പിന്നീട് സൗകര്യാർഥം പ്രതിഭ മഹിള സമാജം കെട്ടിടത്തിലേക്ക് മാറ്റി. അംഗൻവാടികൾ സജീവമാകുന്നതിന് മുമ്പ് നഴ്സറിയും തുടങ്ങിയിരുന്നു. സൂര്യനഗർ ഭാഗത്തെ പ്രധാന ഇടവഴികൾ എല്ലാം തന്നെ നിർമിക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ ക്ലബിനായി.
സൗകര്യമുള്ള കെട്ടിടവും മൈതാനവും ലക്ഷ്യം
ആലുവ: നിരവധി പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന ക്ലബ് ഒരു സെന്റ് കെട്ടിടത്തിൽ നിൽക്കുന്നതിന്റെ അസൗകര്യ മൂലം ഈ അടുത്താണ് പുനരുദ്ധാരണം നടത്തിയത്. യുവാക്കൾക്ക് കളിക്കാനുള്ള മൈതാനവും ക്ലബിന് പുതിയ കെട്ടിടം പണിയാനുള്ള സ്ഥലവും ഇനിയുള്ള ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് ക്ലബ് പ്രസിഡന്റ് പി.ഐ. സമീരണൻ സെക്രട്ടറി കെ.കെ. അബ്ദുൽ അസീസ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.