മാറുന്ന പഠന രീതിക്കൊപ്പം അധ്യാപകർ ഹൈടെക്കാവുന്നു
text_fieldsആലുവ: വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൈമറി പൊതുവിദ്യാലയങ്ങളിലെ അധ്യാപകർക്ക് ഓൺലൈൻ പഠന രീതി കൂടുതൽ മികവുറ്റതാക്കാൻ പരിശീലനങ്ങളുമായി വി. ടെക്ക് ആലുവ. ആധുനിക ഡിജിറ്റൽ സങ്കേതങ്ങളായ മലയാളം എഡിറ്റർ, കൈൻമാസ്റ്റർ, വീഡിയോ പാണ്ട , ഡബ്ള്യൂ .പി.എസ്. ഓഫീസ്, ഫ്ലിപ് ബുക്ക് തുടങ്ങിയവയിലാണ് ഒരു മാസം നീണ്ടുനിന്ന പരിശീലനം നൽകിയത്.
എറണാകുളം ഡയറ്റിൻറെ നേതൃത്വത്തിലാണ് പരിശീലനം ഒരുക്കിയത്. ഡയറ്റ് സിനിയർ ലക്ചറർ നിഷ പന്താവൂരിൻറെ നേതൃത്വത്തിൻ നടന്ന പരീശീലന പരിപാടിയുടെ ഉത്പന്നമായി അധ്യാപകർ തയാറാക്കിയ 125 ഡിജിറ്റൽ മാഗസിനുകൾ സമാപന സമ്മേളനത്തിൽ ആലുവ വിദ്യാഭാസ ഓഫിസർ സി.സി.കൃഷ്ണകുമാർ പ്രകാശനം ചെയ്തു. ഓൺലൈനായി നടന്ന വെബിനാർ എറണാകുളം ഡി.പി.സി ഉഷ മാനാട്ട് ഉദ്ഘാടനം ചെയ്തു.
കേരളത്തിൽ ഇത്തരം ഒരു പരിശീലനം ആദ്യമായാണെന്നും അധ്യാപക സമൂഹത്തിന് ഇതൊരു മാതൃകയാണെന്നും അവർ പറഞ്ഞു. ഡയറ്റ് പ്രിൻസിപ്പൽ ടി.വി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഓഡിനേറ്റർ നിഷ പന്താവൂർ, ആലുവ എ.ഇ.ഒ.ഷൈല പാറപ്പുറത്ത്, സൂപ്രണ്ട് അനിൽ രാജൻ, എച്ച്.എം ഫോറം സെക്രട്ടറി കെ.എൽ.പ്ലാസിഡ് എന്നിവർ സംസാരിച്ചു. സോണിയ ജോസ് പദ്ധതി വിശദീകരണം നടത്തി.
പ്രധാനാധ്യാപകരായ ഉഷകുമാരി, സ്മിത.കെ.നായർ എന്നിവർ പരിശീലനം വിദ്യാലയങ്ങളിൽ ഉണ്ടാക്കിയ അക്കാദമിക മാറ്റം വിശദീകരിച്ചു. അധ്യാപികമാരായ ഒ.എസ്.ഐശ്വര്യ, മീട്ടു.കെ.ഡേവീസ്, കെ.പി.റസ് ല എന്നിവർ പരിശീലനം തങ്ങൾക്ക് എങ്ങനെ പഠന പ്രവർത്തനങ്ങളിൽ ഉൾച്ചേർക്കാൻ കഴിഞ്ഞു എന്നാണ് പഠനത്തെളിവുകളിലൂടെ അവതരിപ്പിച്ചത്. വി.ടെക്ക് ആലുവയുടെ പരിശീലകരായ ശശിധരൻ കല്ലേരി, വിദ്യ മേനോൻ, ഫൈസൽ ബിൻ മുഹമ്മദ് , പി.മുർഷിദ്, ശ്രീജ വർമ്മ, സോണിയ ജോസ് എന്നിവർ പരിശിലനത്തിന് നേതൃത്വം നൽകി. എച്ച്.എം ഫോറം സെക്രട്ടറി കെ.എൽ.പ്ലാസിഡ് നന്ദി പറഞ്ഞു. മുന്നോട്ടുള്ള വഴികൾ ചൂണ്ടിക്കാണിക്കാൻ ലേണിങ്ങ് ടീച്ചേഴ്സ് കേരളയിലെ അധ്യാപകർ മനോജ് കോട്ടക്കൽ, ടോമി ഇവി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.