Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Dec 2021 6:08 PM IST Updated On
date_range 23 Dec 2021 6:19 PM ISTഞരമ്പ് മുറിച്ച് പുഴയിൽ ചാടി; നീറ്റൽ സഹിക്കാതെ നീന്തിക്കയറി
text_fieldsbookmark_border
ആലുവ: കൈ ഞരമ്പുകൾ മുറിച്ച ശേഷം വീട്ടമ്മ പുഴയിൽ ചാടി. തമ്മനം ശ്രീനിലയത്തിൽ സതിദേവിയാണ് (57) പെരിയാറിൽ ചാടിയത്. വ്യാഴാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. എന്നാൽ, പിന്നീട് അവർ സമീപ കടവിൽ നീന്തിക്കയറുകയായിരുന്നു. ഇതിനിടയിൽ ബന്ധുക്കളും അഗ്നിശമന സേനയും പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ടായിരുന്നു.
തീരത്ത് അവശ നിലയിൽ കണ്ടെത്തിയ സതിദേവിയെ ഉടൻ അഗ്നിശമന സേനയുടെ വാഹനത്തിൽ ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചു. രക്തം വാർന്നുപോയിരുന്നെങ്കിലും കൃത്യസമയത്ത് എത്തിക്കാൻ കഴിഞ്ഞതിനാൽ ജീവൻ രക്ഷിക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story