അലഞ്ഞുതിരിഞ്ഞയാൾക്ക് തണലായി
text_fieldsആലുവ: മാനസിക അസ്വസ്ഥതയോടെ അലഞ്ഞുതിരിഞ്ഞയാൾക്ക് തണലായി. 'മാധ്യമം' വാർത്തയെ തുടർന്നാണ് ജില്ല ലീഗൽ സർവിസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടപടിയെടുത്തത്. കുറച്ചു ദിവസങ്ങളായി തോട്ടുമുഖം, ചൊവ്വര, കുട്ടമശ്ശേരി ഭാഗങ്ങളിൽ കറങ്ങി നടക്കുന്ന യുവാവ് കഴിഞ്ഞ ദിവസം കുട്ടമശ്ശേരിയിലെ കടയിലെ പച്ചക്കറികളെല്ലാം വലിച്ച് വാരി റോഡിലേക്ക് ഇടുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.
ഇയാൾ പലയിടങ്ങളിലായി അക്രമങ്ങൾ കാണിച്ചിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിരുന്നില്ല. തോട്ടുമുഖം ഭാഗത്ത് സ്ത്രീകൾക്ക് നേരെ നഗ്നത പ്രദർശിപ്പിക്കുകയും കയറിപ്പിടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച 'മാധ്യമ'ത്തിൽ ഇതുസംബന്ധിച്ച വാർത്ത വായിച്ച ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ രഞ്ജിത് കൃഷ്ണൻ നടപടിയെടുക്കുകയായിരുന്നു.
റെയിൽവേ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോസ് സഹൃദയയെ ബന്ധപ്പെടുകയും പെരുമ്പാവൂർ കൂവപ്പടി ബത്ലഹേം അഭയ ഭവനിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ബത്ലഹേം അഭയ ഭവൻ ഡയറക്ടർ മേരി എസ്തപ്പാന് യുവാവിനെ കൈമാറി. സലാം പ്രസ്റ്റീജിന്‍റെ നേതൃത്വത്തിൽ ഫെമീർ, കെ.എസ്. ശിഹാബ്, ശിഹാബ് കുഴിക്കാട്ടിൽ, നിസാർ, മുസ്തഫ വലിയകത്ത് എന്നീ നാട്ടുകാരാണ് യുവാവിനെ സംരക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.