ടി.കെ അബ്ദുല്ല കാലത്തോടൊപ്പം സഞ്ചരിച്ച പണ്ഡിതൻ -ടി. ആരിഫലി
text_fieldsആലുവ: ടി.കെ. അബ്ദുല്ല കാലഘട്ടത്തോടൊപ്പം വിജ്ഞാനം നേടുകയും സമൂഹത്തോട് സംവേദിക്കുകയും ചെയ്ത ധൈഷണിക പണ്ഡിതനായിരുന്നുവെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ടി. ആരിഫലി അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി ജില്ല സമിതി സംഘടിപ്പിച്ച ടി.കെ. അബ്ദുല്ല അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വിവിധ ഇസ്ലാമിക കലാലയങ്ങളിൽ നിന്നും വിജ്ഞാനം നേടിയ അദ്ദേഹം പരമ്പരാഗത പണ്ഡിതന്മാരിൽ നിന്നും വ്യത്യസ്ഥത പുലർത്തിയിരുന്നു. ഇന്ത്യയിലെ മുസ്ലിം സമൂഹത്തേക്കുറിച്ചുള്ള ചിന്തയായിരുന്നു അദ്ദേഹത്തിന്‍റെ എഴുത്തിലും പ്രഭാഷണത്തിലും നിറഞ്ഞു നിന്നത്. വ്യക്തി ജീവിതത്തിൽ സൂക്ഷ്മതയും ലാളിത്യവും പുലർത്തിയ വ്യക്തിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സമുദായത്തോട് ഖുർആനിക ദൗത്യം ഏറ്റെടുക്കാനുള്ള ആഹ്വാനമായിരുന്നു ടി.കെയുടെ പ്രഭാഷത്തിലുണ്ടായിരുന്നതെന്ന് മുൻ എം.എൽ.എ ടി.എ. അഹ്‌മദ് കബീർ അഭിപ്രായപ്പെട്ടു.
ടി.കെ.അബ്ദുല്ല സാഹിബുമായുള്ള ദീർഘകാല ബന്ധം അനുസ്മരിച്ച് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റൻറ് സെക്രട്ടറി എൻ.എം. അബ്ദുൽ റഹ്മാൻ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഒ.കെ. ഫാരിസ്, കെ.എ. കാസിം മൗലവി എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി ജില്ല ജനറൽ സെക്രട്ടറി കെ.കെ. സലീം അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് പി.എൻ. നിയാസ് സ്വാഗതവും ജില്ല ജനറൽ സെക്രട്ടറി പി.എ. അൻവർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.