മാർക്കറ്റിലെ മരങ്ങൾ അപകടാവസ്ഥയിൽ
text_fieldsആലുവ: നൂറുകണക്കിനാളുകൾ നിത്യേന വന്നുപോകുന്ന ആലുവ മാർക്കറ്റിൽ ഏതുനിമിഷവും മറിഞ്ഞ് വീഴാറായി മരങ്ങൾ. ഇതുമൂലം വ്യാപാരികളും പൊതുജനങ്ങളും ഏറെ ആശങ്കയിലാണ്. മരങ്ങൾക്ക് സമീപം വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നുണ്ട്. മരക്കൊമ്പുകൾ മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ നിത്യേന ഇവിടെ വന്നുപോകുന്നതാണ്. അതിനാൽ തന്നെ മരങ്ങളുടെ അപകടാവസ്ഥയെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് നേരത്തേ അറിയാം. മരക്കൊമ്പുകൾ മുറിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കാൻ അതത് സ്ഥലത്തെ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് കലക്ടർ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.
അപകടങ്ങൾക്ക് കാത്തുനിൽക്കാതെ എത്രയുംവേഗം മരക്കൊമ്പുകൾ മുറിച്ചുമാറ്റി ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.