വെളിച്ചെണ്ണ പാക്കറ്റിൽ തൂക്കക്കുറവ്; അന്വേഷിക്കണമെന്ന് ആവശ്യം
text_fieldsആലുവ: വെളിച്ചെണ്ണ പാക്കറ്റിൽ തൂക്കക്കുറവുള്ളതായി ആക്ഷേപം. കൺസ്യൂമർ ഫെഡ് ഓണം പ്രമാണിച്ച്, സഹകരണ ബാങ്കുകൾ വഴി സബ്സിഡി നിരക്കിൽ നൽകുന്ന 500 ഗ്രാം തൂക്കമുള്ള പാക്കറ്റിലാണ് കുറവുള്ളതത്രെ.
പാക്കറ്റിന് 335 ഗ്രാം തൂക്കം മാത്രമാണുള്ളത്. ഇതേതുടർന്ന് സഹകാരികൾ പലരും വെളിച്ചെണ്ണ തിരികെയെത്തിച്ച് ബാങ്ക് ജീവനക്കാരുമായി സംഘർഷമുണ്ടാവുകയാണെന്ന് കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറും കടുങ്ങല്ലൂർ സഹകരണ ബാങ്ക് ഭരണ സമിതി അംഗവുമായ വി.കെ. ഷാനവാസ് ആരോപിച്ചു.
പാക്കറ്റ് തൂക്കി നോക്കിയപ്പോൾ പരാതി യാഥാർഥ്യമാണെന്ന് ബോധ്യമായി. ഇതിെൻറ അടിസ്ഥാനത്തിൽ കൺസ്യൂമർ ഫെഡിെൻറ കസ്റ്റമർ കെയറിൽ വിളിച്ചെങ്കിലും ഫോൺ എടുക്കാൻപോലും തയാറായിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.