കെ റെയിൽ ലാവലിന് ശേഷമുള്ള സംഘടിത അഴിമതി -കെ.എ. ഷെഫീഖ്
text_fieldsആലുവ: സിൽവർ ലൈൻ പദ്ധതി ഒരു സംഘടിത അഴിമതിയാണെന്ന് വെൽഫെയർ പാർട്ടി സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.എ. ഷെഫീഖ്. കെ.റെയിൽ കേരളത്തിന് വേണ്ട എന്ന മുദ്രാവാക്യവുമായി പാർട്ടി ജില്ല പ്രസിഡന്‍റ് ജോതിവാസ് പറവൂർ നയിച്ച ജില്ല പ്രക്ഷോഭ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്‌ഥാനത്തെ മുഴുവൻ ജനങ്ങളെയും വരുംതലമുറയെയും കടക്കെണിയിലാക്കുന്ന പദ്ധതിയാണിത്. കേരളത്തിന്‍റെ പരിസ്‌ഥിതിയെ തച്ചുതകർക്കുന്ന പദ്ധതി നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കും. അതിനാൽ തന്നെ കേരളജനത പദ്ധതിയെ ഒറ്റക്കെട്ടായി എതിർത്തു തോൽപ്പിക്കുമെന്നും കെ.എ. ഷെഫീഖ് പറഞ്ഞു.
പ്രമുഖ പരിസ്‌ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മുഖ്യപ്രഭാഷണം നടത്തി. കേരള സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറുകയാണ് എത്രയും വേഗം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.എച്ച് സദഖത്ത് അധ്യക്ഷത വഹിച്ചു.
സംസ്‌ഥാന സമിതി അംഗങ്ങളായ പ്രേമ ജി. പിഷാരടി, ഫ്രട്ടേണിറ്റി സംസ്‌ഥാന വൈസ് പ്രസിഡന്‍റ് ഷെഫ്രിൻ, ജില്ല സെക്രട്ടറി അസൂറ ടീച്ചർ, സമര സമിതി കൺവീനർ നസീർ അലിയാർ, എഫ്.ഐ.റ്റി.യു ജില്ല പ്രസിഡന്‍റ് എം.എച്ച്. മുഹമ്മദ്, ജാസ്മിൻ സിയാദ്, മുഫീദ് കൊച്ചി, നജീബ് പെരിങ്ങാട്ട് എന്നിവർ പങ്കെടുത്തു.
ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ എടയാർ സ്വാഗതവും ആലുവ മണ്ഡലം പ്രസിഡന്‍റ് ഷബീർ എം. ബഷീർ നന്ദിയും പറഞ്ഞു. പ്രക്ഷോഭ യാത്ര ക്യാപ്റ്റൻ ജ്യോതി വാസ് പറവൂർ സ്വീകരണം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.