Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightAluvachevron_rightകെ–റെയിൽ കേരളത്തെ...

കെ–റെയിൽ കേരളത്തെ തകർക്കും –റസാഖ് പാലേരി

text_fields
bookmark_border
കെ–റെയിൽ കേരളത്തെ തകർക്കും –റസാഖ് പാലേരി
cancel
camera_alt

വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടമശ്ശേരിയിൽ സംഘടിപ്പിച്ച

കെ റെയിൽ പ്രതിരോധ സംഗമം സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി

ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കെ റെയിൽ പദ്ധതി കേരളത്തി​െൻറ പാരിസ്ഥിതിക സാമ്പത്തിക, മേഖലക്ക് ഉണ്ടാകാൻ പോകുന്ന ആഘാതം തിരിച്ചറിഞ്ഞ് സംസ്ഥാന സർക്കാർ പദ്ധതിയിൽനിന്ന് പിൻമാറണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി കുട്ടമശ്ശേരിയിൽ സംഘടിപ്പിച്ച കെ റെയിൽ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ആവശ്യത്തിനായി കെ റെയിൽ ഇരകളെ സംഘടിപ്പിച്ചുകൊണ്ട് വെൽഫെയർ പാർട്ടി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. സി.ആർ. നീലകണ്ഠൻ, പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.എച്ച്. സദഖത്ത്‌, കെ ​െറയിൽ സിൽവർലൈൻ വിരുദ്ധസമിതി ജില്ല കൺവീനർ കെ.എസ്. ശിവദാസൻ, കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നജീബ് പെരിങ്ങാട്ട്, ആബിദ അബ്​ദുൽ ഖാദർ, പാർട്ടി ജില്ല വൈസ് പ്രസിഡൻറ് ഷംസുദ്ദീൻ എടയാർ, ജില്ല ട്രഷറർ സാദിഖ്​ വെണ്ണല, കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് അബ്​ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു. നസീർ അലിയാർ സ്വാഗതവും കരിം കല്ലുകൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare party newsK-Rail
News Summary - Welfare Party K Rail Defense Meeting
Next Story