ജോലിഭാരം; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് ഉദ്യോഗാര്‍ഥികളെ നിയമിക്കും -മന്ത്രി ജെ. ചിഞ്ചുറാണി
text_fieldsആലുവ: എന്‍ജിനീയറിങ് മേഖലയിലെ അമിത ജോലി ഭാരം ലഘൂകരിക്കാന്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും ഉദ്യോഗാര്‍ഥികളെ നിയമിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കേരള എന്‍ജിനീയറിങ് സ്റ്റാഫ് അസോസിയേഷന് (കെ.ഇ.എസ്.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഈ മേഖലയിലെ ഒഴിവ് നികത്താന്‍ ഒരു കാരണവശാലും കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വ്യക്തികളെ നിയമിക്കില്ലെന്നതാണ് സര്‍ക്കാര്‍ നയമെന്ന് മന്ത്രി പറഞ്ഞു. എന്‍ജിനീയറിങ് ജീവനക്കാരുടെ തസ്തിക പുനര്‍ നാമകരണം നടപ്പിലാക്കാന്‍ ആവശ്യമായ നടപടിക്ക് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അവർ വ്യക്തമാക്കി. കെ.ഇ.എസ്.എ സംസ്ഥാന പ്രസിഡന്റ് പി.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജോയന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിങ്ങല്‍, വി.സി. ജയപ്രകാശ്, അജയന്, വി.വി. ഹാപ്പി എന്നിവര്‍ സംസാരിച്ചു. പി.എ. രാജീവ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അരുണ്‍ കിഷോര്‍ സ്വാഗതവും എന്‍.എം. അജിത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.