യുവാവിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി
text_fieldsആലുവ: കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാടുകടത്തി. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര അഞ്ചലശേരി വീട്ടിൽ ആദർശിനെയാണ് (24) നാടുകടത്തിയത്.
ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻറെ ഭാഗമായി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. മുനമ്പം, ഞാറക്കൽ സ്റ്റേഷൻ പരിധിയിൽ കൊലപാതകം, നരഹത്യാശ്രമം, അടിപിടി തുടങ്ങിയ കേസുകൾ ഇയാളുടെ പേരിലുണ്ട്.
2018 ൽ കുഴുപ്പിള്ളി ബീച്ചിൽ ഗ്യാനേന്ദ്രൻ എന്നയാളെ കൊലപ്പെടുത്തിയ കേസിലും കഴിഞ്ഞ ജൂണിൽ ഞാറക്കലിൽ ലൈസൽ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ആദർശ് പ്രതിയാണ്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി 29 പേരെ ജയിലിൽ അടച്ചതായും 28 പേരെ നാട് കടത്തിയതായും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.