അപൂർവരോഗം ബാധിച്ച എട്ടുവയസ്സുകാരി കനിവുതേടുന്നു
text_fieldsമൂവാറ്റുപുഴ: കാഴ്ച ശക്തിയും ചലനശേഷിയും കുറഞ്ഞ് ജീവിതത്തോട് മല്ലടിക്കുന്ന സോനയെന്ന എട്ട് വയസ്സുകാരി ഉദാരമതികളുടെ കാരുണ്യം തേടുന്നു.
പേഴക്കാപ്പിള്ളി പുന്നോപ്പടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന പനയപ്പന്‍വിള സുബിന്-സിനി ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ സോനക്ക് അടിയന്തര ശസ്ത്രക്രിയ അനിവാര്യമായത്. മൂന്നാം വയസ്സില്‍ രോഗബാധിതയായ കുട്ടിയെ ഉള്ളതെല്ലാം വിറ്റുപെറുക്കി ചികിത്സിെച്ചങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഏറ്റവും ഒടുവില്‍ തലച്ചോറിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് കുട്ടിയെ ചികിത്സിക്കുന്ന പോണ്ടിച്ചേരി ജവഹര്‍ലാല്‍ നെഹ്റു ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിർദേശിച്ചത്.
തലച്ചോറിനുള്ളില്‍ ട്യൂമര്‍ വളരുന്ന അപൂര്‍വരോഗമാണ് ഈ കുരുന്നിന്. ട്യൂമര്‍ വളരുന്നതനുസരിച്ച് കാഴ്ചശക്തിയും ചലനശേഷിയും കുറഞ്ഞുവരുന്നു. ശാരീരിക വൈകല്യമുള്ള പിതാവ് സുബിന് കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റുന്നത്.
തൃക്കളത്തൂര്‍ ഗവ. എല്‍.പി.ബി സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിനിയായ സോനയുടെ ചികിത്സക്കായി അധ്യാപകര്‍ മുന്‍കൈയെടുത്ത് സഹായനിധി രൂപവത്കരിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി പിതാവിെൻറ പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങി.
SUBIN P.K, AC.NO: 67380208804, STATE BANK OF INDIA, പായിപ്ര ബ്രാഞ്ച്, IFSC: SBIN0070469, ഫോണ്‍: 9746764837.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.