ചെറായി ബീച്ചിൽ നിരീക്ഷണ ടവർ ഒരുങ്ങുന്നു
text_fieldsചെറായി : ചെറായി ബീച്ചിൽ ലൈഫ് ഗാർഡുകൾക്കായി നിരീക്ഷണ ടവറും ഭിന്ന ശേഷിക്കാർക്കായി ടോയ്െരറ്റ് ബ്ലോക്കും ഒരുങ്ങുന്നു. ബീച്ചിലെ ഓപ്പൺ സ്റ്റേജിന്റെ പിൻഭാഗത്തായി നിർമിക്കുന്ന ഇരുനിലകെട്ടിടത്തിലായിരിക്കും ടവർ പ്രവർത്തിക്കുക.
ഇതിനൊപ്പം ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന ശുചിമുറി സമുച്ചയവും ഒരുക്കുന്നുണ്ട്. ഒന്നാംനിലയിൽ ലൈഫ് ഗാർഡുകൾക്കായി നിരീക്ഷണ ടവറും വിശ്രമമുറിയും വസ്ത്രങ്ങൾ മാറാനുള്ള മുറിയും ഉണ്ടാകും. താഴത്തെ നിലയിലായിരിക്കും ഭിന്നശേഷിക്കാർക്കായുള്ള ശുചിമുറികൾ.
43 ലക്ഷം രൂപ ചെലവിൽ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനു പുറമേ ബീച്ചിൽ കുടകളും സി.സി.ടി.വി കാമറയും സ്ഥാപിക്കുമെന്ന് ബീച്ചിെൻറ ചുമതലയുളള ഡി.ടി.പി.സി സെക്രട്ടറി എസ്.വിജയകുമാർ അറിയിച്ചു. ബീച്ചിലെത്തുന്ന സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്ന ബീച്ച് ഗാർഡുമാർക്കു മതിയായ സൗകര്യങ്ങൾ ഇല്ലെന്നുള്ള വർഷങ്ങൾ പഴക്കമുള്ള പരാതിക്കാണ് പദ്ധതി യാഥാർഥ്യമാകുന്നതോടെ അവസാനമാക്കുക.
ഇതുവരെ ടൂറിസം അധികൃതരും പഞ്ചായത്തുമൊക്കെ ഓരോ സമയത്ത് ഏർപ്പെടുത്തുന്ന താൽക്കാലിക കേന്ദ്രങ്ങളായിരുന്നു ഗാർഡുമാരുടെ അഭയം. ഒരു സ്ഥിരം കേന്ദ്രം ഒരുങ്ങുന്നതിനു പുറമെ നിരീക്ഷണ സൗകര്യങ്ങൾ മെച്ചപ്പെടുന്നതു സന്ദർശകർക്കും ആശ്വാസകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.